city-gold-ad-for-blogger

കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു

കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു
കാസര്‍കോട്: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പുതന്നെ അപകടത്തിലാക്കിയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. പൊതുഗതാഗതത്തിന്റെ നട്ടെല്ലും ആയിരക്കണക്കിനാളുകള്‍ ജോലിചെയ്യുന്നതുമായ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംരക്ഷണ സമിതി രൂപീകരിച്ചത്.

കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു
സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം സി.പി.എം ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍, എ. ജി. നായര്‍, വി. സി. മാത്യു, എം. സി. രാധാകൃഷ്ണന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, കെ. ഗംഗാധരന്‍, ബാലകൃഷ്ണന്‍, കെ. വി. ജയപാല്‍, പി. ജാനകി, നാരായണന്‍ തെരുവത്ത്, കെ. ഭാസ്‌കരന്‍, ഗിരികൃഷ്ണന്‍, കെ. എച്ച്. മുഹമ്മദ്, വി. പി. നാരായണന്‍, വി. വി. കുഞ്ഞമ്പു, പി. എം. ഭാസ്‌കരന്‍, ടി. നിഷാന്ത്, കെ. കുഞ്ഞിരാമന്‍, എസ്. വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മോഹന്‍കുമാര്‍ കുമാര്‍ പാടി സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: പി. രാഘവന്‍ (ചെയര്‍മാന്‍), എസ്. ഉദയകുമാര്‍ (വൈസ് ചെയര്‍മാന്‍), എം. ലക്ഷ്മണന്‍ (കണ്‍വീനര്‍), മോഹന്‍കുമാര്‍ പാടി (ജോയിന്റ് കണ്‍വീനര്‍).

Keywords: KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news, KSRTC preservation committee formation

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia