മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം തുടരുന്നു; കെ എസ് ആര്‍ ടി സി ബസ് ഗതാഗതം താറുമാറായി
May 3, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2017) കെ എസ് ആര്‍ ടി സിയില്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസ് ഗതാഗതം കടുത്ത പ്രതിസന്ധിയിലായി. മെക്കാനിക്കല്‍ ജീവനക്കാരുടെ നിസഹകരണം കാരണം കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച പല കെ എസ് ആര്‍ ടി സി ബസുകളുടെയും സര്‍വീസ് മുടങ്ങി.
കാസര്‍കോട് ജില്ലയില്‍കെ എസ് ആര്‍ ടി സിയുടെ മുപ്പതോളം ബസുകളുടെ സര്‍വീസാണ് നിര്‍ത്തിവെക്കേണ്ടിവന്നത്. 67 കെ എസ് ആര്‍ ടി സി സര്‍വീസുകളുള്ള കാസര്‍കോട് ഡിപ്പോയില്‍ നിന്നും 37 ബസുകള്‍ മാത്രമാണ് പുറപ്പെട്ടത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരോ ഉപകരണങ്ങളോ ഇല്ലാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമരവും വന്നിരിക്കുന്നത്. റിപ്പയറിങ്ങിനായി ഗാരേജില്‍ കയറ്റുന്ന ബസുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ അഴിച്ചെടുത്താണ് മറ്റ് ബസുകള്‍ ഓടിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
സര്‍വീസിനിടെ തകരാറുകള്‍ സംഭവിക്കുന്ന കെ എസ് ആര്‍ ടി സി ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആളില്ലാത്തതിനാല്‍ പാതി വഴിയില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇതുമുലം കെ എസ് ആര്‍ ടി സി യാത്രക്കാര്‍ പെരുവഴിയിലാകുന്നു. ചൊവ്വാഴ്ച ചെമ്മനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തകരാറിലായ ബസുകള്‍ അവിടെ തന്നെ നിര്‍ത്തിയിടേണ്ടിവന്നു. ദേശീയ-സംസ്ഥാനപാതകളില്‍ ചൊവ്വാഴ്ച ആവശ്യത്തിന് കെ എസ് ആര്‍ ടി സി ബസുകള്‍ ഉണ്ടായിരുന്നില്ല. പകല്‍സമയങ്ങളില്‍ സ്വകാര്യബസ് സര്‍വീസ് ഉള്ളതിനാല്‍ കടുത്ത യാത്രാദുരിതമുണ്ടാകുന്നില്ല. എന്നാല്‍ രാത്രികാലങ്ങളില്‍ സ്വകാര്യബസ് സര്‍വീസ് ഇല്ലെന്നിരിക്കെ കെ എസ് ആര്‍ ആര്‍ ടി സി സര്‍വീസും മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്.
ചന്ദ്രഗിരി റൂട്ടില്‍ സ്വകാര്യബസ് സര്‍വീസ് തീരെ ഇല്ലാത്തതിനാല്‍ പകലും രാത്രിയും യാത്രാക്ലേശം രൂക്ഷമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡ്യൂട്ടി പാറ്റേണ്‍ സമ്പ്രദായം കൊണ്ടുവന്നത്. നിലവില്‍ ഒരു ജീവനക്കാരന്‍ ഡബിള്‍ ഡ്യൂട്ടിയെടുക്കുമ്പോള്‍ പിറ്റേദിവസം അവധിയെടുക്കാവുന്ന തരത്തിലായിരുന്നു ഇതുവരെയുണ്ടായിരുന്ന മെക്കാനിക്കല്‍ വിഭാഗത്തിലെ ജോലി ക്രമീകരണം. ഇതുമാറ്റി ഡബിള്‍ ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടിയാക്കി മാറ്റുകയും അവധി ഒഴിവാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് കെ എസ് ആര്‍ ടി സി വര്‍ക്കേഴ്സ് യൂണിയന്റെ (ഐ എന്‍ ടി യു സി ) നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച സമരം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയും തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Strike, KSRTC-bus, Repairing, Mechanical workers, Garage, Single duty, INTUC, KSRTC mechanical workers strike continues.