അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ കാര്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് തകര്‍ന്നു, ഗതാഗതം സ്തംഭിച്ചു
Jun 20, 2017, 15:45 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2017) അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ കാര്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് തകര്‍ന്നു. ഇതേതുടര്‍ന്ന് അല്‍പനേരം ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40 മണിയോടെ കറന്തക്കാട്ട് വെച്ചാണ് അപകടം. കനത്ത മഴയുള്ള നേരത്തായിരുന്നു സംഭവം. സുള്ള്യയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.
കാര്‍ റോഡിന് നടുവിലായതിനാല്‍ രണ്ട് ഭാഗത്ത് നിന്നുമുള്ള ഗതാഗതം 15 മിനുട്ട് നേരത്തോളം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തി കാര്‍ റോഡില്‍ നിന്നും മാറ്റിയതോടെയാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. കാറിന്റെ പിറകുവശത്തെ ഗ്ലാസ് അപകടത്തില്‍ തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പെടെ രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC-bus, Accident, Karandakkad, KSRTC hits car in Karanthakkad
Keywords: Kasaragod, Kerala, news, KSRTC-bus, Accident, Karandakkad, KSRTC hits car in Karanthakkad