city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടി; നേതാക്കളടക്കമുള്ളവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി, പ്രതിഷേധവുമായി സംഘടന

കാസര്‍കോട്: (www.kasargodvartha.com 08/08/2017) കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റല്‍ പ്രക്രിയ തുടരുന്നു. മുന്നൂറില്‍പ്പരം ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. കരുനാഗപ്പള്ളി ഡിപ്പോയില്‍ ജോലി ചെയ്തു വരുന്നവരെയാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയത്. ഇത്തരം പ്രതികാര നടപടികള്‍ വെച്ചു പൊറുപ്പിക്കില്ലെന്ന കെഎസ്ടിഇയു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും, ജില്ലാ സെക്രട്ടറിയുമായ ബാബുരാജ് പറഞ്ഞു.

നടപടികള്‍ വന്നതിന്റെ പശ്ചാതലത്തില്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സംഘടനയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നു വരുന്നതായും തുടര്‍ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ബോര്‍ഡിന്റെ ചെയ്തികളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയുടെ തിരുവന്തപുരത്തുള്ള കേന്ദ്ര ഓഫീസ് തുറക്കാന്‍ സമ്മതിക്കാതെ ഉപരോധ സമരം നടത്തിയതായും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടി; നേതാക്കളടക്കമുള്ളവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി, പ്രതിഷേധവുമായി സംഘടന

പ്രതികാര നടപടികള്‍ പിന്‍വലിക്കുക, ബോര്‍ഡ് നടത്തിയ പരിഷ്‌ക്കാരം പിന്‍വലിക്കുക തുടങ്ങിയവയാണ് ആവശ്യം. തലസ്ഥാനത്തു നടക്കുന്ന അനിശ്ചിത കാല പ്രതിരോധ സമരത്തില്‍ ജില്ലയില്‍ നിന്നും ജീവനക്കാര്‍ പങ്കെടുക്കുമെന്നും ഒത്തു തീര്‍പ്പിന് തയ്യാറാകുംവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതു പക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന നയമല്ല ബോര്‍ഡ് പിന്തുടരുന്നത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സംഘടന സമരത്തിനോട് യോചിക്കുന്നില്ല. ആരു ഭരിക്കുന്നു എന്നു നോക്കിയും കൊടിയുടെ നിറം നോക്കിയുമല്ല എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണത്തേക്കാള്‍ ഏറെ ശ്രദ്ധ ചെലുത്തുന്നത് തൊഴിലാളികളുടെ ആവശ്യവും ക്ഷേമമാണ്.

ഡ്യൂട്ടി സമയം പരിഷ്‌ക്കരിക്കുന്നതില്‍ എതിരല്ല. ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്നതെന്തൊക്കെയാണെന്ന് തൊഴിലാളികളും അവരുടെ നേതൃത്വവും അറിയുന്നില്ല. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് തയ്യാറാവുന്നില്ല. സ്ഥാപനം വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തൊഴിലാളികളുടെ സേവനം അധികരിപ്പിച്ചും, പലതും തടഞ്ഞുവെച്ചും പുത്തന്‍ നയം രൂപികരിക്കുമ്പോള്‍ അത് സമ്പന്ധിച്ച് ചര്‍ച്ച വേണം.

തൊഴിലാളികളുടെ ശമ്പളവും സേവനതല്‍പരത വര്‍ദ്ധിപ്പിച്ചും കൂലി വെട്ടിക്കുറച്ചുമിരുന്നാല്‍ പ്രതിമാസം 125 കോടി നഷ്ടം വരുത്തി വെക്കുന്ന ബോര്‍ഡ് ലാഭത്തിലാകുമോ എന്ന് അദ്ദേഹം ചോദിച്ചു. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, ഇതര സേവന മേഖല എന്നതു പോലെ കെഎസ്ആര്‍ടിസിയെയും കാണണമെന്നും, പ്രഖ്യാപിച്ചവ പലതും ഇനിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രേഡ് യൂണിയന്‍ ആക്റ്റ് പ്രകാരം 14 ദിവസത്തെ നോട്ടീസ് നല്‍കിയാണ് സമരത്തിനിറങ്ങിയത്. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍വരെ ഹനിക്കുന്ന രീതിയിലാണ് പ്രതികാര നടപടികള്‍ നടന്നുവരുന്നതെന്ന് സെക്രട്ടറി അറിയിച്ചു. സ്വീകരിച്ച കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

കാസര്‍കോട് ഡിപ്പോയില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടന്നതായി സിഐടിയു നേതൃത്വം നല്‍കുന്ന കെഎസ്ആര്‍ടിയു ജില്ലാ സെക്രട്ടറി മോഹനന്‍ പാടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Kerala, KSRTC, Strike, Employees, Trade Union, Transfered, KSRTC employese transfered to Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia