city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി­യു­ടെ അമി­ത വേ­ഗ­ത വാ­ഹ­ന­യാ­ത്ര­ക്കാ­രില്‍ ന­ടു­ക്ക­മു­ള­വാ­ക്കുന്നു

കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി­യു­ടെ അമി­ത വേ­ഗ­ത വാ­ഹ­ന­യാ­ത്ര­ക്കാ­രില്‍ ന­ടു­ക്ക­മു­ള­വാ­ക്കുന്നു
കാസര്‍­കോട്: കര്‍­ണാ­ട­ക കെ. എ­സ്.ആര്‍.ടി.സി­യു­ടെ അമി­ത വേ­ഗ­ത വാ­ഹ­ന­യാ­ത്ര­ക്കാ­രില്‍ ന­ടു­ക്ക­മു­ള­വാ­ക്കുന്നു. കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി ഡ്രൈ­വര്‍­മാ­രു­ടെ അ­ശ്ര­ദ്ധയും അമി­ത വേ­ഗ­തയും മൂ­ലം നി­രവ­ധി അ­പ­ക­ട­ങ്ങ­ളാ­ണ് ഓരോ ദി­വ­സവും കാസര്‍­കോ­ട്ട് ന­ട­ക്കു­ന്ന­ത്.

മം­ഗ­ലാ­പു­രം-കാസര്‍­കോ­ട് റൂ­ട്ടില്‍ 50ലേ­റെ കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി ബ­സു­ക­ളാ­ണ്­ ഓ­ടു­ന്നത്. ഇ­തു­കൂ­ടാ­തെ എ­യര്‍ ക­ണ്ടീ­ഷന്‍ വോള്‍വോ ബ­സു­കളും കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.സി സര്‍­വ്വീ­സ് ന­ട­ത്തു­ന്നുണ്ട്. സ്വ­കാ­ര്യ ബ­സു­ക­ളെ­ക്കാള്‍ വലിയ മത്സ­ര ഓ­ട്ട­ത്തി­ലൂ­ടെ­യാ­ണ് കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി ബ­സു­കള്‍ സര്‍­വ്വീ­സ് ന­ട­ത്തു­ന്ന­തെ­ന്ന് നേര­ത്തേ ത­ന്നെ ആ­ക്ഷേ­പ­മു­യര്‍­ന്നി­രുന്നു. ചെറി­യ വാ­ഹ­നങ്ങ­ളെ ക­ട­ത്തി­വെ­ട്ടി­ക്കൊ­ണ്ടാ­ണ് കര്‍­ണാ­ട­ക കെ.എസ്.ആര്‍.ടി.സി ബ­സു­ക­ളു­ടെ സ­ഞ്ചാ­രം.

ചെ­റുതും വ­ലു­തുമാ­യ നി­രവ­ധി അ­പ­ക­ട­ങ്ങള്‍ കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി ബ­സു­കള്‍ വ­രു­ത്തി­വെ­ച്ചി­ട്ടു­ണ്ട്. ചൊ­വ്വാഴ്ച വൈ­കീ­ട്ട് കാസര്‍­കോ­ട് പു­തി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് ട്രാ­ഫി­ക് തെ­റ്റിച്ചു­കൊ­ണ്ട് കര്‍ണാ­ട കെ.എ­സ്.ആര്‍.ടി.സി അമി­ത വേ­ഗ­ത­യില്‍ ചീ­റി­പാ­ഞ്ഞ­തു­മൂലം ഓട്ടോ റി­ക്ഷയും മ­റ്റു വാ­ഹ­ന­ങ്ങളും കു­ടു­ങ്ങി­യി­രുന്നു.

ഭാ­ഗ്യം കൊ­ണ്ടാ­ണ് വന്‍ അ­പട­കം ഒ­ഴി­വാ­യ­ത്. കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി­ ബ­സു­ക­ളു­ടെ അമി­ത വേ­ഗ­ത നി­യ­ന്ത്രി­ക്കാന്‍ അ­ധി­കൃ­തര്‍ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് വാ­ഹ­ന ഡ്രൈ­വര്‍­മാര്‍ ശ­ക്തമാ­യ ആ­വശ്യം ഉ­ന്ന­യി­ച്ചി­ട്ടുണ്ട്.

Keywords: Kasaragod, KSRTC-bus, Accident,  Vehicle 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia