city-gold-ad-for-blogger

സമയക്രമം പാലിക്കുന്നില്ല, സർവീസ് റോഡുകളിലെ യാത്രക്കാരെ അവഗണിക്കുന്നു; കാസർകോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസുകളുടെ നിയമലംഘനം തുടരുന്നു

Image reflecting KSRTC bus operations on Kasaragod national highway
Photo: Special Arrangement

● മംഗ്ളൂർ റൂട്ടിലോടുന്ന ബസുകൾ തലപ്പാടിയിൽ വെച്ച് ഇറങ്ങേണ്ട സ്ഥലങ്ങൾ ചോദിച്ചറിഞ്ഞ് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു
● 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ പേരിൽ സ്ത്രീകൾ കാത്തുനിൽക്കുന്നത് കണ്ടാൽ ബസ് നിർത്തുന്നില്ലെന്ന് ആക്ഷേപം
● മണിക്കൂറുകളോളമാണ് യാത്രക്കാർ സർവീസ് റോഡിൽ ബസിനായി കാത്തിരിക്കേണ്ടി വരുന്നത്
● വരുമാന നഷ്ടം പോലും ജീവനക്കാർക്ക് ബാധകമല്ലാത്ത രീതിയിലാണ് പെരുമാറ്റമെന്ന് പരാതി

കാസർകോട്: (KasargodVartha) ദേശീയപാതയിലൂടെ ഓടുന്ന കെഎസ്ആർടിസി ബസുകൾ സമയക്രമം പാലിക്കുന്നില്ലെന്ന പരാതി നിലനിൽക്കെ ഈ റൂട്ടിൽ ഒരുമിച്ചു വരുന്ന കെഎസ്ആർടിസി ബസുകൾ ഓടുന്നത് നിയമം ലംഘിച്ചാണെന്നും ആക്ഷേപം ശക്തമാകുന്നു. ബസുകൾ ഒന്നിച്ചായാൽ സർവീസ് റോഡിലൂടെ ഓടേണ്ട ബസുകൾ യാത്രക്കാരെ കയറ്റാതെ ദേശീയപാതയിലൂടെ വേഗത്തിൽ ഓടിപ്പോകും. 

കാസർകോട് മേഖലയിൽ ഇത് ദിവസേനയുള്ള നേർക്കാഴ്ചയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. രണ്ട്, മൂന്ന് കെഎസ്ആർടിസി ബസുകൾ ഒന്നിച്ച് ഓടുന്നത് കാരണവും, സർവീസ് റോഡിനെ ബോധപൂർവം ഒഴിവാക്കുന്നതുമൂലവും മണിക്കൂറുകളോളമാണ് യാത്രക്കാർ ബസിനായി സർവീസ് റോഡിൽ കാത്തിരിക്കേണ്ടി വരുന്നത്.

സർവീസ് റോഡിലെ യാത്രക്കാരെ അവഗണിക്കുന്നു

കാസർകോട് - മംഗ്ളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ കേരളാതിർത്തിയായ തലപ്പാടിയിൽ എത്തിയാൽ യാത്രക്കാർ ഇറങ്ങേണ്ട സ്ഥലങ്ങൾ കണ്ടക്ടർ ചോദിച്ചറിയുകയാണ് പതിവ്. ഈ വിവരം കണ്ടക്ടർ ഉടൻ തന്നെ ഡ്രൈവറെ അറിയിക്കും. തുടർന്ന് യാത്രക്കാർ ഇറങ്ങാനില്ലാത്ത സ്റ്റോപ്പുകളെ പൂർണമായും ഒഴിവാക്കി ബസുകൾ ദേശീയപാതയിലൂടെ കുതിക്കും. 

സർവീസ് റോഡിൽ കെഎസ്ആർടിസി ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെയൊന്നും ഇവർക്ക് ആവശ്യമില്ലാത്ത സ്ഥിതിയാണ്. വരുമാന നഷ്ടം ഉണ്ടായാലും അതൊന്നും ജീവനക്കാർക്ക് ബാധകമല്ലല്ലോ എന്ന തരത്തിലാണ് ഇവരുടെ പെരുമാറ്റം. ഇതുമൂലം യാത്രക്കാർ കുറെയേറെ സമയം സർവീസ് റോഡിൽ ബസ് കാത്തുനിൽക്കേണ്ടിവരുന്നു.

ksrtc buses rule violations kasaragod national highway

സ്ത്രീ യാത്രക്കാരോടുള്ള വിവേചനം

അതിനിടെ സർക്കാരിൻ്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ബസ് ജീവനക്കാരുടെ ഒരു 'ഔദാര്യം' പോലെ കാണുന്നതായും സ്ത്രീ യാത്രക്കാർക്ക് വ്യാപക പരാതിയുണ്ട്. ബസ് സ്റ്റോപ്പുകളിൽ കൂടുതൽ സ്ത്രീകൾ കാത്തുനിൽക്കുന്നത് കണ്ടാൽ ബസ് നിർത്താതെ പോകുന്നതായാണ് ആക്ഷേപം. 

കെഎസ്ആർടിസി ബസുകൾ തലപ്പാടി മുതൽ കാസർകോട് വരെ സമയക്രമം പാലിച്ച് ഓടാനും, കൃത്യമായി സർവീസ് റോഡിലൂടെ തന്നെ സർവീസ് നടത്താനും, സ്റ്റോപ്പുകളിൽ ബസ് നിർത്താനും മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Passengers in Kasaragod are demanding immediate action from the Motor Vehicles Department against KSRTC buses for severe traffic violations, including skipping service roads, failing to follow schedules, and deliberately ignoring women passengers due to the 'Priyadarshini' free travel scheme.

#KasargodVartha #KSRTC #KasaragodNews #MangaluruRoute #KeralaTransport #PriyadarshiniScheme #TrafficViolations #MalayalamNews #MVD #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia