city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSRTC | കെഎസ്ആർടിസി ബസുകൾ സർവീസ് റോഡ് ഒഴിവാക്കുന്നു: യാത്രക്കാർ ദുരിതത്തിൽ

KSRTC bus bypassing the service road and traveling on the national highway.
Photo Credit: Facebook/ KSRTC Kasaragod

● രാത്രിയിൽ ദേശീയപാതയിൽ ഇറക്കിവിടുന്നു.
● വയോധികർ അടക്കമുള്ളവർക്ക് കിലോമീറ്ററുകൾ നടക്കണം.
● പകൽ പോലും പുതിയ ബസ് സ്റ്റാൻഡിൽ പോകാത്ത അവസ്ഥയുമുണ്ട്.

കാസർകോട്: (KasargodVartha) കാസർകോട്-മംഗ്ളുറു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സർവീസ് റോഡ് ഉപയോഗിക്കാതെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാത. രാത്രി ഏഴ് മണിക്ക് ശേഷമുള്ള ബസുകൾ സർവീസ് റോഡിൽ കയറാതെ യാത്രക്കാരെ ദേശീയപാതയിൽ തന്നെ ഇറക്കി വിടുന്നതായാണ് ആരോപണം. ഇത് വയോധികരടക്കമുള്ള യാത്രക്കാർക്ക് കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥ സൃഷ്ടിക്കുന്നു.

ഈ വിഷയത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. പലപ്പോഴും വഴിയിൽ ഇറക്കിവിടുന്ന യാത്രക്കാർ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇത് അവരുടെ സാമ്പത്തിക ഭാരവും വർദ്ധിപ്പിക്കുന്നു.

പകൽ സമയങ്ങളിൽ പോലും പല കെഎസ്ആർടിസി ബസുകളും പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് വഴി പോകാതെ കറന്തക്കാട് വഴിയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. ഇത് പുതിയ ബസ് സ്റ്റാൻഡ്, താലൂക് ആശുപത്രി, ചന്ദ്രഗിരി ജംഗ്ഷൻ എന്നിവിടങ്ങളിലേക്കും വിവിധ വിദ്യാലയങ്ങളിലേക്കും ജോലിസ്ഥലത്തേക്കും മറ്റും പോകേണ്ട യാത്രക്കാരെ വലയ്ക്കുന്നു. 

പലർക്കും ഓടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നു. കെഎസ്ആർടിസി ബസുകൾ സർവീസ് റോഡ് ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ അധികൃതർ ജാഗ്രത പാലിക്കണമെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! കൂടുതൽ പേരിലേക്ക് ഈ വിഷയം എത്തിക്കാൻ ഷെയർ ചെയ്യുക


KSRTC buses operating on the Kasargod-Mangalore route are allegedly bypassing the service road at night, leaving passengers stranded on the national highway. This is causing great inconvenience to passengers, especially the elderly, who have to walk long distances. Despite numerous complaints, authorities have not taken any action. During the day, many buses skip the new bus stand and take the Karantakad route, further inconveniencing passengers.

#KSRTC #PublicTransport #PassengerInconvenience #Kasargod #Mangalore #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia