city-gold-ad-for-blogger

ടയർ പൊട്ടിത്തെറിച്ച് കെഎസ്ആർടിസി ബസിൻ്റെ പ്ലാറ്റ് ഫോം തകർന്നു; യാത്രക്കാരിയുടെ കാലൊടിഞ്ഞ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്

Passenger suffers leg fracture after KSRTC bus tire bursts in Kanhangad; police book driver
Photo: Arranged

● നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി എം കെ കുഞ്ഞാഇശയ്ക്കാണ് പരിക്കേറ്റത്
● ഇടതുകാൽ സീറ്റിനടിയിൽ കുടുങ്ങിയ യാത്രക്കാരിയുടെ കാലിൻ്റെ എല്ല് പൊട്ടി
● പരിക്കേറ്റ യാത്രക്കാരിയെ കാഞ്ഞങ്ങാട്ടെ ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● ഹൊസ്ദുർഗ് പൊലീസ് എഎസ്ഐ പി കെ ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം

നീലേശ്വരം: (KasargodVartha) ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിൻ്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ച് സീറ്റിനടിയിലെ പ്ലാറ്റ് ഫോം തകർന്നുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ കാലിൻ്റെ എല്ല് പൊട്ടി. നീലേശ്വരം തൈക്കടപ്പുറം ആഇശ മൻസിലിൽ എം കെ കുഞ്ഞാഇശയ്ക്കാണ് (39) പരിക്കേറ്റത്. 2026 സെപ്റ്റംബർ 12 ശനിയാഴ്ച വൈകീട്ട് 3.40 മണിയോടെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം നടന്നത്.

പ്ലാറ്റ് ഫോം തകർന്ന് ഇടതുകാൽ കുടുങ്ങി

നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 15 6345 നമ്പർ കെഎസ്ആർടിസി ബസിൻ്റെ പിൻഭാഗത്തെ ടയറാണ് യാത്രയ്ക്കിടെ പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിത്തെറിച്ചതിൻ്റെ ആഘാതത്തിൽ ബസിൻ്റെ സീറ്റിനടിയിലെ പ്ലാറ്റ് ഫോം പൂർണമായും തകരുകയായിരുന്നു.

Passenger suffers leg fracture after KSRTC bus tire bursts in Kanhangad; police book driver

ഈ സമയം സൈഡ് സീറ്റിലിരുന്ന കുഞ്ഞാഇശ താഴേക്ക് വീഴുകയും ഇടതുകാൽ സീറ്റിനടിയിൽ കുടുങ്ങി കാലിൻ്റെ എല്ല് പൊട്ടുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ കുഞ്ഞാഇശയെ കാഞ്ഞങ്ങാട്ടെ ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.

Passenger suffers leg fracture after KSRTC bus tire bursts in Kanhangad; police book driver

ഡ്രൈവർക്കെതിരെ കേസെടുത്തു

തുടര്‍ന്ന് കുഞ്ഞാഇശ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായും അജാഗ്രതയോടെയും വാഹനം ഓടിച്ചതിന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 281, 125(എ) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

കെഎൽ 15 6345 നമ്പർ കെഎസ്ആർടിസി ബസ് ഡ്രൈവറെയാണ് ഈ കേസിൽ പ്രതിയാക്കിയിരിക്കുന്നത്. എഎസ്ഐ പി കെ ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ബസിൻ്റെ ടയർ പൊട്ടിത്തെറിക്കാനുണ്ടായ യഥാർഥ സാഹചര്യം, വാഹനത്തിന് മുമ്പ് തന്നെ യന്ത്ര തകരാർ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കും.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A passenger fractured her leg after a KSRTC bus tire burst in Kanhangad.

#KasargodVartha #KSRTCBusAccident #KanhangadNews #HosdurgPolice #KeralaRoadSafety #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia