റൂട്ട് സമയം മാറ്റി കെ എസ് ആര്‍ ടി സിയുടെ ഉത്തരവ്; വിദ്യാര്‍ത്ഥികളും രോഗികളും അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു
Oct 14, 2017, 12:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2017) റൂട്ട് സമയം മാറ്റിക്കൊണ്ടുള്ള കെ എസ് ആര്‍ ടി സി അധികൃതരുടെ ഉത്തരവ് യാത്രക്കാരെ ഏറെ വലച്ചു. കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും വാക്കാല്‍ നല്‍കിയ അടിയന്തിര ഉത്തരവാണ് നൂറുകണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയത്. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും രോഗികളുമുള്‍പ്പെടെ നിശ്ചിത സ്ഥലങ്ങളിലെത്താനാവാതെ നട്ടം തിരിയുകയായിരുന്നു.
മുണ്ടോട്ട് നിന്നും കാഞ്ഞിരപ്പൊയില്‍, ചായ്യോം, ബങ്കളം വഴി നീലേശ്വരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിന്റെ സമയം മാറ്റിക്കൊണ്ട് നല്‍കിയ അടിയന്തിര ഉത്തരവാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്. രാവിലെ 7.15ന് ബങ്കളത്തു നിന്നും നീലേശ്വരത്തേക്കും, നീലേശ്വരത്ത് നിന്നും പാലായിയിലേക്കും പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ സമയവും റൂട്ടും കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. രാത്രി 7.20ന് നീലേശ്വരത്ത് നിന്നും ബങ്കളം വഴി കയ്യൂരിലേക്ക് പോയിരുന്ന ബസ് യാത്രക്കാരെ കയ്യൂരിലിറക്കിയ ശേഷം ആള്‍ക്കാരെ കയറ്റാതെ 16 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിര്‍ത്തിയിടുകയായിരുന്നു പതിവ്. രാവിലെ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഏഴ് മണിക്ക് ബങ്കളത്തേക്കെത്തും. ഇവിടെ നിന്നുമാണ് 7.15ന് നീലേശ്വരത്തേക്ക് പോയിരുന്നത്.
ഈ റൂട്ട് തികച്ചും നഷ്ടമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പുനക്രമീകരിച്ചത്. വൈകിട്ട് കയ്യൂരിലേക്കുള്ള ട്രിപ്പ് റദ്ദാക്കി പകരം 7.20 ന് നീലേശ്വരത്ത് നിന്ന് പുറപ്പെട്ട് ബങ്കളം, ചായ്യോം, കാഞ്ഞിരപ്പൊയില്‍ വഴി മുണ്ടോട്ട് യാത്ര അവസാനിപ്പിക്കും. പിന്നീട് അടുത്ത ദിവസം രാവിലെ 7.20ന് മുണ്ടോട്ട് നിന്നും പുറപ്പെട്ട് 7.50ന് നീലേശ്വരത്ത് എത്തുന്ന രീതിയിലായിരുന്നു റൂട്ട് പുനക്രമീകരണം. രാവിലെ പാലായിയിലേക്കും രാത്രി കയ്യൂരിലേക്കുമുള്ള റൂട്ട് വന്‍ നഷ്ടമുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് റൂട്ട് ക്രമീകരിച്ചത്.
വെള്ളിയാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നു. ആദ്യ ദിവസം തന്നെ നല്ല കളക്ഷന്‍ ലഭിക്കുകയും ചെയ്തു. നേരത്തേ യാത്ര ചെയ്തിരുന്ന ആള്‍ക്കാരോട് സമയക്രമീകരണം വിശദമാക്കുകയും ചെയ്തു.വെള്ലിയാഴ്ചയാണ് മുണ്ടോട്ട് നിന്നും ബസ് 6.50ന് പുറപ്പെടാന്‍ ഡിപ്പോയില്‍ നിന്നും അടിയന്തിര നിര്‍ദ്ദേശം നല്‍കിയത്. 7.20ന്റെ സമയക്രമമനുസരിച്ച് യാത്രക്കാരെത്തുമ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു.
സമയം മാറ്റിയതിനാല്‍ മറ്റിടങ്ങളിലും യാത്രക്കാര്‍ കുറവായിരുന്നു.
വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടായിരുന്നു ബസ് സര്‍വ്വീസ് നടത്തിയത്. അറിയിപ്പ് പ്രകാരമുള്ള സമയത്തിന് മുമ്പേ ബസ് പുറപ്പെട്ടതിനാല്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. രോഷാകുലരായ ജനങ്ങള്‍ ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോഴാണ് അടിന്തിരമായി സമയക്രമം മാറ്റിയതായി അറിഞ്ഞത്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കരകയറ്റാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോഴാണ് ഡിപ്പോയില്‍ നിന്നുള്ള തുഗ്ലക്കന്‍ പരിഷ്‌കാരത്തിലൂടെ കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC, Students, KSRTC bus time changed; Protest in travelers