ഒപ്പിടാനിറങ്ങിയ കണ്ടക്ടറെ കയറ്റാതെ കെ എസ് ആര്‍ ടി സി ബസ് ഓടിച്ചുപോയി; ശ്രദ്ധയില്‍പെട്ടതോടെ ഡ്രൈവര്‍ പാതിവഴിയില്‍ നിര്‍ത്തി, കണ്ടക്ടര്‍ ഓട്ടോറിക്ഷയിലെത്തി യാത്ര തുടര്‍ന്നു
Jan 21, 2019, 21:52 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2019) ഒപ്പിടാനിറങ്ങിയ കണ്ടക്ടറെ കയറ്റാതെ കെ എസ് ആര്‍ ടി സി ബസ് ഓടിച്ചുപോയി. ശ്രദ്ധയില്‍പെട്ടതോടെ ഡ്രൈവര്‍ ബസ് പാതിവഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് കണ്ടക്ടര്‍ ഓട്ടോറിക്ഷയിലെത്തി ബസില്‍ കയറിയതോടെയാണ് യാത്ര തുടര്‍ന്നത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് ഡിപ്പോയില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി ബസാണ് സമയ രജിസ്റ്ററില്‍ ഒപ്പിടാനായി പയ്യന്നൂരിലിറങ്ങിയ കണ്ടക്ടറെ കയറ്റാതെ യാത്ര പുറപ്പെട്ടത്.
യാത്രക്കാര്‍ കയറുന്നതിനിടെ അറിയാതെ ബെല്ലില്‍ മുട്ടിയതോടെ കണ്ടക്ടര്‍ കയറിയെന്നു കരുതി ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. യാത്രക്കാര്‍ കണ്ടക്ടറെ അന്വേഷിച്ചപ്പോഴാണ് കണ്ടക്ടര്‍ കയറിയില്ലെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. ഇതോടെ ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് പിലാത്തറയില്‍ നിര്‍ത്തിയിട്ടു. കണ്ടക്ടര്‍ ഓട്ടോറിക്ഷയിലെത്തി ബസ്സില്‍ കയറിയതോടെയാണ് യാത്ര തുടര്‍ന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: KSRTC Bus ran away with out conductor, Kasaragod, News, Kerala, Payyanur, KSRTC-bus, KSRTC.