Allegation | 'കുട്ടികൾ ഇറങ്ങുന്നതിന് മുമ്പേ കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു, അകത്തേക്ക് തെറിച്ചുവീണു'; വാക് തർക്കം
● സംഭവം മേൽപറമ്പിൽ.
● പത്തു മിനിറ്റോളം ബസ് നിർത്തിയിടേണ്ടി വന്നു.
● പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ.
കാഞ്ഞങ്ങാട്: (KasargodVartha) കുടുംബത്തോടൊപ്പം വന്ന കുട്ടികൾ ഇറങ്ങുന്നതിന് മുൻപ് കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വാക് തർക്കം. ബുധനാഴ്ച രാത്രി 8.30 മണിയോടെ മേൽപറമ്പിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് വന്ന ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
പരവനടുക്കയിലെ ഒരു കുടുംബം തങ്ങളുടെ കുട്ടികളെ ഇറക്കുന്നതിന് മുൻപ് കണ്ടക്ടർ ബെൽ അടിക്കുകയും ബസ് മുന്നോട്ടു നീങ്ങുകയുമായിരുന്നുവെന്നാണ് പരാതി. ഇതോടെ ബസിൽ സീറ്റിനടുത്തേക്ക് കുട്ടി തെറിച്ചുവീണു. ഒരു സ്ത്രീ യാത്രക്കാരിയാണ് പിടിച്ചെഴുന്നേൽപിച്ചതെന്ന് കുട്ടി പറഞ്ഞു. യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ബസ് നിർത്തി.
സംഭവം കാരണം ഏറെനേരം വാക് തർക്കം നടന്നു. പത്തു മിനിറ്റോളം ബസ് നിർത്തിയിടേണ്ടി വന്നു. ചെറിയ കുട്ടികളായതിനാലും ബസിൽ തിരക്കുണ്ടായതിനാലും കണ്ടില്ലെന്നായിരുന്നു കണ്ടക്ടറുടെ വിശദീകരണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
#KSRTC #busincident #Kerala #Kannangad #childsafety #publictransport #news #accident