നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു
Apr 9, 2019, 21:47 IST
പെരിയ: (www.kasargodvartha.com 09.04.2019) കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വൈദ്യുതി പൂര്‍ണമായും നിലച്ചു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസാണ് ദേശീയപാതയിലെ പുല്ലൂരില്‍ രണ്ട് ഇലക്ട്രിക് പോസ്റ്റില്‍ നിയന്ത്രണം വിട്ട് ഇടിച്ചത്.
ഈ സമയത്ത് വഴിയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. ബസിന് നേരിയ കേടുപാടുകള്‍ പറ്റിയതല്ലാതെ യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. പുല്ലൂരും പരിസര പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതോടെ ജനങ്ങള്‍ ദുരിതത്തിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: KSRTC Bus hits Electric Post, Periya, Bus, Accident, Kasaragod, News, KSRTC-bus, Electric post.
Keywords: KSRTC Bus hits Electric Post, Periya, Bus, Accident, Kasaragod, News, KSRTC-bus, Electric post.