എരിയാലില്‍ KSRTC ഇലക്ട്രിക് പോസ്റ്റിലിടിച്ച് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു; ദുരന്തം ഒഴിവായി
Aug 1, 2014, 15:50 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2014) എരിയാല്‍ ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇലകട്രിക് പോസ്റ്റിലിടിച്ച് ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്ന് നിറയെ യാത്രക്കാരുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 15 9968 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം വരുത്തിയത്.
നിയന്ത്രണം വിട്ടാണ് ബസ് പോസ്റ്റിലിടിച്ചത്. ഇലക്ട്രിക് പോസ്റ്റ് മൂന്ന് കഷണങ്ങളായി മുറിഞ്ഞു വീണു. വൈദ്യുതി ലൈനുകള്‍ റോഡിലേക്ക് വീഴുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെല്ലിക്കുന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് ബസിലുണ്ടായിരുന്നവരെ പുറത്തിറക്കിയത്.
കാസര്‍കോട് ടൗണ്‍ പോലീസ്, കുഡ്‌ലു വില്ലേജ് ഓഫീസ് അധികൃതര്‍ എന്നിവരും നടപടികള്‍ക്ക് നേതൃത്വം നല്‍കി. എരിയാല്‍, ബ്ലാര്‍കോഡ്, കൊളങ്ങര, ബള്ളീര്‍ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ലൈനാണ് തകര്‍ന്ന് വീണത്. റോഡില്‍ നിന്നും ലൈനുകള്‍ മാറ്റിയ ശേഷമാണ് ഗതാഗതം സുഗമമാക്കിയത്. അപകടത്തെ തുടര്‍ന്ന് കാസര്‍കോടിനപ്പുറവും കുമ്പളക്കപ്പുറവും വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിട്ടു.
Also Read:
കുടുംബശ്രീ വാര്‍ഷികാഘോഷത്തിനു സോണിയ; ബി.ജെ.പി മന്ത്രിമാരെ ക്ഷണിക്കുന്നതിനെച്ചൊല്ലി വിവാദം
Keywords: Kasaragod, Eriyal, Accident, KSRTC-bus, Electric post, Road, National highway, KSRTC bus hits electric post causes huge traffic block.
Advertisement: