തലപ്പാടിയില്‍ KSRTC ബസ് കാറില്‍ ഇടിച്ച് കാസര്‍കോട്ടെ മൂന്നുപേര്‍ക്ക് ഗുരുതരം
Jan 24, 2012, 13:37 IST
തലപ്പാടി: തലപ്പാടി ദേശീയപാതയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ് സ്വിഫ്റ്റ് കാറിലിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ചട്ടഞ്ചാലിലെ അമീന്‍(22), മുജീബ്(19), ബെണ്ടിച്ചാലിലെ സെമീര്‍(23) എന്നിവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയിലും ഹൈലാന്റ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. തലപ്പാടി പാലത്തിന് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തില്‍ കെ.എല്‍ 14 എച്ച് 7444 നമ്പര്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ മുജീബിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ ഹൈലാന്റ് ആശുപത്രിയിലും ഒരാള്‍ യൂണിറ്റി ആശുപത്രിയിലുമാണുള്ളത്. യൂണിറ്റി ആശുപത്രിയിലുള്ളയാളെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.








