KSRTC Accident | കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി; അപകടം പുലര്‍ചെ 3 മണിക്ക്
ഉദുമ: (KasargodVartha) പാലക്കുന്ന് പള്ളത്ത് കലുങ്ക് തകര്‍ന്നതിനെ (Collapsed Culvert) തുടര്‍ന്ന് കിളച്ചിട്ട റോഡിലൂടെ നിന്ത്രണവിട്ട കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ് ബസ് (KSRTC's Workshop Bus) കടയിലേക്ക് പാഞ്ഞുകയറി (Rushed into Shop). ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. വെള്ളിയാഴ്ച (02.08.2024) പുലര്‍ചെ മൂന്ന് മണിയോടെയാണ് അപകടം (Accident) ഉണ്ടായത്.
കാസര്‍കോട് ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. രണ്ട് മാസത്തോളമായി കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ റോഡ് കിളച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ കാണുന്ന രീതിയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍വെച്ചിട്ടില്ല. ടാര്‍ വീപ്പകള്‍വെച്ച് ചുവന്ന സിഗ്നലുകള്‍ മാത്രമാണ് വെച്ചിട്ടുള്ളത്.
കട ഭാഗികമായി തകര്‍ന്നു. 85000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കടയുടമ പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇവിടെ കലുങ്ക് നിര്‍മാണവും റോഡ് നിര്‍മാണവും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഡ് കിളച്ചിട്ടശേഷം മാത്രം ഇവിടെ അഞ്ച് അപകടങ്ങള്‍ നടന്നിട്ടുണ്ട്. നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.