കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ യാത്രക്കാരന്‍ പഞ്ചു കൊണ്ടിടിച്ച് പരിക്കേല്‍പിച്ചു
Jan 9, 2013, 13:01 IST
കാസര്‍കോട്: കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടറെ യാത്രക്കാരന്‍ പഞ്ചു കൊണ്ടിടിച്ച് പരിക്കേല്‍പിച്ചു. ബല്‍ഗാം ഉദന്‍പൂര്‍ സ്വദേശി ഷരീഫിനെ (26) യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയേടെ കുമ്പളയില്‍ നിന്ന് കാസര്‍കോട്ടേക്ക് ടിക്കറ്റെടുത്ത യാത്രക്കാരന്‍ സ്ത്രീകളുടെ സീറ്റിലിരിക്കുകയായിരുന്നു. സ്ത്രീകള്‍ നിന്ന് യാത്ര ചെയ്യുന്നതിനാല്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് പഞ്ച് കൊണ്ട് മുഖത്ത് കുത്തിപ്പരിക്കേല്‍പിച്ചത്. ഈ റൂട്ടില്‍ സ്ഥിരമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു.
Keywords: Attack, KSRTC, Injured, Hospital, Youth, Bus, Kasaragod, Kerala, Kerala Vartha, Kerala News.