കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് പോലീസുകാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക്
Jul 26, 2015, 12:02 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26/07/2015) പിലിക്കോട് പടുവളത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസും ഉദുമ ഭാഗത്തുനിന്നും പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസിലുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മോഹനന്‍ എന്നിവടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. പടുവളം വളവിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.
Keywords: Kasaragod, Kerala, Cheruvathur, KSRTC bus-Car accident in Pilicode.
Advertisement: