കര്‍ണാടക ബസ് നടുറോഡില്‍ 'പണിമുടക്കി', യാത്രക്കാര്‍ വലഞ്ഞു
Sep 3, 2014, 19:43 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2014) കാസര്‍കോട് കെപിആര്‍ റാവു റോഡില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് 'പണിമുടക്കി'യതിനെ തുടര്‍ന്ന് യാത്രക്കാര്‍ നടുറോഡില്‍ കുടുങ്ങി. മണിക്കൂറുകളോളം ഈ ഭാഗത്ത് ഗതാഗതം സ്തംഭിച്ചു.
എഞ്ചിന്‍ തകരാര്‍ മൂലമാണ് ബസ് അരമണിക്കൂറോളം നടുറോഡില്‍ കിടന്നത്. ഇതുമൂലം തളങ്കരയിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും പോകേണ്ടവരാണ് ഏറെ വലഞ്ഞത്. പഴയ ബസ് സ്റ്റാന്‍ഡിലെയും മറ്റും വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. 30 ഓളം പോലീസുകാര്‍ എത്തി ഏറെ പണിപ്പെട്ടിട്ടും ബസ് നീക്കാനായില്ല.
പിന്നീട് എഞ്ചിന്‍ തകരാര്‍ പരിഹരിച്ചാണ് ബസ് മാറ്റിയത്.

Keywords : Karnataka, Bus, Kasaragod, Traffic-block, Road, KSRTC Bus, KPR Rau Road, KSRTC bus breaks down; Traffic block in KPR Rao road.