കാഞ്ഞങ്ങാട്ട് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കുമ്പള സ്വദേശികള്‍ക്ക് പരിക്ക്
Feb 27, 2016, 11:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/02/2016) കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കുമ്പള സ്വദേശികള്‍ക്ക് പരിക്കേറ്റു. കാര്‍യാത്രക്കാരായ കുമ്പളയിലെ സൈനുല്‍ ഫക്രുദ്ദീന്‍ തങ്ങള്‍ (48), അഫ്‌സല്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ഐങ്ങോത്തുവെച്ചാണ് അപകടം ഉണ്ടായത്.
കൊന്നക്കാട്ട്‌നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും കുമ്പളയില്‍നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് സൗത്തിലെ ലക്ഷ്മി മേഘര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kanhangad, Accident, Car Accident, KSRTC-bus, Injured, Kumbala Native