യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിച്ചു
Jun 26, 2012, 18:39 IST
കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കാസര്‍കോട് സെന്ററായ വിദ്യാനഗര്‍ ചാലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിച്ചു. ദിവസവും രാവിലെ 9.30ന് റെയില്‍വേസ്റ്റേഷനില്‍ നിന്നും ഐ.ടി.ഇ.സിയിലേക്കും, വൈകുന്നേരം 4.15ന് ഐ.ടി.ഇ.സിയില്‍ നിന്നും റെയില്‍വേസ്റ്റേഷനിലേക്കും ബസ് സര്‍വീസ് നടത്തും. ബസ് സര്‍വീസ് എന്‍എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിരന്തര ശ്രമത്തിന്റെ ഫലമാണ് പുതിയ ബസ് സര്‍വീസ് അനുവദിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ചാല വാര്‍ഡ് കൗണ്‍സിലറുമായ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് മാസ്റ്റര്‍, കരുണ്‍ താപ്പ, മമ്മു ചാല, അബ്ദുല്ല ചാല തുടങ്ങിയവരും ഐ.ടി.ഐ.സി. അദ്ധ്യാപകരായ എസ്.ആര്‍. സജിത്ത്, ടി. ഷാനി, സനല്‍ ശങ്കര്‍ എന്നിവരും, കോളേജ് യൂണിയന്‍ ഭാരവാഹികളായ ടി.എം. റാഷിദ്, ടി.എ. ആസിഫ്, എസ്. അബ്ദുല്‍ ഹഫീല്‍, ഇസ്ഹാഖ്, സനല്‍, ഷിജു എന്നിവരും സംബന്ധിച്ചു.
യൂണിവേഴ്‌സിറ്റി സെന്ററായ ചാല യൂണിവേസിറ്റി കാമ്പസിലേക്ക് ബസ് അനുവദിക്കാന്‍ പ്രയത്ന്നിച്ച എം.എല്‍.എ. എന്‍എ. നെല്ലിക്കുന്നിനെ ഐ.ടി.ഇ.സി. സ്റ്റുഡന്റ് കോളേജ് യൂണിയന്‍ അഭിനന്ദിച്ചു. യൂണിയന്‍ കാമ്പസില്‍ മധുരപലഹാര വിതരണം ചെയ്തു.
Key words: University, K.S.R.T.C., I.T.E.C, Vidyanagar, Kasaragod