city-gold-ad-for-blogger

പടന്നക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് അപകടം; നാല് യാത്രക്കാർക്ക് പരിക്ക്

Damaged KSRTC bus after hitting the divider
Photo: Special Arrangement

● റോഡ് മുറിച്ചുകടന്ന യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം
● പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● അപകടത്തിൽ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല
● ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി
● അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു

നീലേശ്വരം: (KasargodVartha) പടന്നക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുകയായിരുന്നു യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ചപ്പോഴാണ്  ഡിവൈഡറിലിലേക്ക് പാഞ്ഞു കയറിയത്. നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ണൂർ ഡിപ്പോയുടെ ആർ എസ് എ 760 നമ്പർ ബസ് ആണ് അപകടത്തിൽ പെട്ടത്.

ബസിനകത്ത് യാത്ര ചെയ്തിരുന്ന നാല് പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ ഉടൻ തന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം. ദേശീയപാത 66-ൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവർത്തനവും പൊലീസ് അന്വേഷണവും

അപകടവിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് ഉടൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നാട്ടുകാരുടെയും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടിരുന്നു. 

പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് വാഹനം റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരഭിച്ചിട്ടുണ്ട്. 

മുൻഭാഗം തകർന്നു

അപകടത്തിൽ ബസിൻ്റെ മുൻഭാഗത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ അപകടത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Four passengers were injured when a KSRTC bus lost control and crashed into a divider on the national highway at Padannakkad; Hosdurg police have initiated an investigation into the incident.

#KSRTCBusAccident #PadannakkadNews #KasaragodNews #KeralaRoadSafety #HosdurgPolice #MalayalamNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia