city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSRTC Concession | മംഗ്ളൂറിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യർഥികൾക്ക് കേരള ആർടിസിയിൽ യാത്രാനിരക്കിൽ ഇളവിന് തീരുമാനം; കർണാടക ബസ് നൽകുന്ന ടികറ്റ് കിഴിവിന്റെ നാലിലൊന്ന് പോലുമില്ല; അയൽ സംസ്ഥാനം കാട്ടുന്ന കരുണ പ്രയാജനപ്പെടുത്താനും പരിമിതികൾ

കാസർകോട്: (www.kasargodvartha.com) ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസം പകർന്ന് കേരള ആർ ടി സി ബസുകളിൽ ടികറ്റ് നിരക്കിൽ ഇളവ് നൽകാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് - മംഗ്ളുറു പാതയിൽ കെഎസ്ആർടിസിയുടെ ഭരണസമിതി 30% നിരക്ക് ഇളവുകളോടെ യാത്രാ സൗകര്യം ഒരുക്കാൻ തീരുമാനിച്ചിട്ടുള്ളത്.

KSRTC Concession | മംഗ്ളൂറിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യർഥികൾക്ക് കേരള ആർടിസിയിൽ യാത്രാനിരക്കിൽ ഇളവിന് തീരുമാനം; കർണാടക ബസ് നൽകുന്ന ടികറ്റ് കിഴിവിന്റെ നാലിലൊന്ന് പോലുമില്ല; അയൽ സംസ്ഥാനം കാട്ടുന്ന കരുണ പ്രയാജനപ്പെടുത്താനും പരിമിതികൾ

ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർഥികൾക്ക് പ്രത്യേക ആർ‌എഫ്ഐ‍‍ഡി കാർഡ് നൽകും. ആദ്യ തവണ കാർഡ് വിലയായി 100 രൂപ നൽകേണ്ടതുണ്ട്. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീ ചാർജ് ചെയ്യാനാവും. കാർഡ് കൈമാറ്റം ചെയ്യാതിരിക്കാൻ വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡ് നമ്പരും ഫോടോയും ആർ‌എഫ്ഐ‍‍ഡി കാർഡിൽ രേഖപ്പെടുത്തും. യാത്രാവേളയിൽ വിദ്യാർഥികൾ അവരുടെ ഐഡി കാർഡ് കൂടി കൈവശം കരുതണം.

അതേസമയം, കേരളവുമായി തട്ടിച്ച് നോക്കുമ്പോൾ കർണാടക ആർടിസി ഇതിനെക്കാളും വളരെ കൂടുതൽ യാത്രാ ഇളവ് വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. കർണാടക ആർടിസിയിൽ 1500 രൂപയ്ക്ക് ഒരു വര്‍ഷം യാത്ര ചെയ്യാം. എന്നാൽ, 30 ശതമാനം മാത്രമാണ് കേരള ആർടിസിയിൽ ഇപ്പോൾ നൽകാൻ തീരുമാനമായത്, അതും മാസത്തിൽ 20 ദിവസം മാത്രം.

'74 രൂപയാണ് കാസർകോട് - മംഗ്ളുറു സാധാരണ വൺവേ ടികറ്റ് നിരക്ക്. 30 ശതമാനം ഇളവ് കഴിഞ്ഞ് 52 രൂപ കൊടുത്താൽ മതിയാകും. അപ്പോൾ ഒരു ദിവസത്തേക്ക് 104 രൂപ. വർഷത്തിൽ ശരാശരി 200 ദിവസം ക്ലാസ്സുണ്ടെങ്കിൽ തന്നെ 20,000 രൂപയിൽ അധികം വരും. ഈ സ്ഥാനത്താണ് കർണാടക ആർടിസി 1500 രൂപ മാത്രം ഈടാക്കി വിദ്യാർഥികളെ കൊണ്ട് പോകുന്നത്', പഞ്ചായത് വകുപ്പ് മുന്‍ ഡെപ്യൂടി ഡയറക്ടറും യാത്രക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നിസാര്‍ പെറുവാഡ് ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, കൂനിന്മേല്‍ കുരു എന്നത് പോലെ കര്‍ണാടക ആര്‍ടിസി നല്‍കുന്ന ഇളവ് ഉപയോഗപ്പെടുത്താനും കാസർകോട്ടെ വിദ്യാർഥികൾക്ക് സാധിക്കുന്നില്ല. രാവിലെ ഏഴിനും ഏഴരയ്ക്കുമിടയില്‍ കാസര്‍കോട് നിന്നും വൈകുന്നേരം നാലിനും നാലരയ്ക്കുമിടയില്‍ മംഗ്ളൂറിൽ നിന്നും കയറിയാലാണ് കൃത്യസമയത്ത് ക്ലാസിലേക്കും ഇരുട്ടുന്നതിന് മുമ്പ് തിരിച്ചു വീട്ടിലേക്കും വിദ്യാര്‍ഥികള്‍ക്ക് എത്താനാവുക. എന്നാല്‍ ഈ രണ്ട് സമയങ്ങളിലും കേരള ആർടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇത് വിദ്യാർഥികളെ വലയ്ക്കുകയും ചെയ്യുന്നു.

KSRTC Concession | മംഗ്ളൂറിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യർഥികൾക്ക് കേരള ആർടിസിയിൽ യാത്രാനിരക്കിൽ ഇളവിന് തീരുമാനം; കർണാടക ബസ് നൽകുന്ന ടികറ്റ് കിഴിവിന്റെ നാലിലൊന്ന് പോലുമില്ല; അയൽ സംസ്ഥാനം കാട്ടുന്ന കരുണ പ്രയാജനപ്പെടുത്താനും പരിമിതികൾ

ദിനേന 1000 ലേറെ വിദ്യാര്‍ഥികള്‍ മംഗ്ളൂറിലേക്ക് പോയിവരുന്നുണ്ടെന്നാണ് കണക്കുകള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മൂലമാണ് മംഗ്ളൂറിനെ ആശ്രയിക്കേണ്ടി വരുന്നത്. വന്‍ തുക ഫീസായി നൽകിയാണ് വിദ്യാർഥികൾ പഠനം നടത്തുന്നത്. ഇതിനിടയിലാണ് യാത്രാ നിരക്കുകളും പ്രയാസം സൃഷ്ടിക്കുന്നത്. കർണാടക ആർടിസി നൽകുന്നത് പോലുള്ള ഇളവുകൾ നൽകാൻ സ്വന്തം സംസ്ഥാനം കരുണ കാണിക്കണമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

Keywords: News, Kasaragod, Kerala, Manglore, KSRTC, Students, Karnataka, KSRTC allotted concession for students in Kasaragod - Mangalore Route.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia