city-gold-ad-for-blogger

പടുപ്പിലെ കുടിയിറക്ക നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു മാര്‍ച്ച്

പടുപ്പിലെ കുടിയിറക്ക നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു മാര്‍ച്ച്
കുറ്റിക്കോല്‍: പടുപ്പില്‍ 11 കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ കെഎസ്‌കെടിയു ബേഡകം ഏരിയാ കമ്മിറ്റി ജൂലായ് അഞ്ചിന് കരിവേടകം വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തും. നാലുപതിറ്റാണ്ടായി കൃഷി ചെയ്തും വീടുവെച്ചും താമസിച്ചുവരുന്ന കുടുംബങ്ങളെയാണ് റെവന്യു അധികൃതര്‍ കുടിയിറക്കാന്‍ ശ്രമിക്കുന്നത്. 39 വര്‍ഷമായി താമസിച്ചുവരുന്ന സ്ഥലം മിച്ചഭൂമിയാണെന്ന് പറഞ്ഞാണ് 11 കുടുംബങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാന്‍ ശ്രമിക്കുന്നത്. ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അനുവദിച്ച പട്ടയവും 2011-12 വര്‍ഷം വരെ നികുതിയടച്ചതിന്റെ രേഖകളും കൈവശമുള്ളവയാണ് കുടുംബങ്ങള്‍.

ഇവരുടെ 10.50 ഏക്കര്‍ ഭൂമി അളന്നുതിട്ടപ്പെടുത്തിയ റവന്യു അധികൃതര്‍ മിച്ചഭൂമിയായി നോട്ടിഫിക്കേഷന്‍ നല്‍കി ഭൂമി പതിച്ച് കിട്ടാന്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഇപ്പോള്‍ സ്വീകരിക്കില്ലെന്നും സ്ഥലം സന്ദര്‍ശിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കലക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയായി സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ പരിശോധിക്കാന്‍ കലക്ടറോ റവന്യു അധികൃതരോ തയ്യാറായിട്ടില്ല. എംപിയും എംഎല്‍യും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നേരിട്ട് സംസാരിച്ചിട്ടും കലക്ടര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം പ്രതിഷേധാര്‍ഹമാണ്.

കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തുന്നത്. അഞ്ചിന് രാവിലെ പത്തിന് മാര്‍ച്ച് ആരംഭിക്കും. ഏരിയാ കമ്മിറ്റി യോഗത്തില്‍ കെ രമണി അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ പണിക്കര്‍, എ മാധവന്‍, കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  KSKTU, Village office march, Paduppu, Kuttikol, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia