ജില്ലാപഠനക്യാമ്പ് തുടങ്ങി; നെല്‍വയല്‍ സംരക്ഷണ പ്രക്ഷോഭം വിജയിപ്പിക്കും: KSKTU
Jul 28, 2012, 18:24 IST
![]() |
കെഎസ്കെടിയു ജില്ലാ പഠനക്യാമ്പ് പനയാലില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം
എം വി ജയരാജന് ഉദ്ഘാടനം ചെയ്യുന്നു
|
രണ്ട് ദിവസങ്ങളിലായി പനയാല്‍ മഹാലിംഗ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന് 'ജാതി-മതം-വര്‍ഗീയത' വിഷയത്തില്‍ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കണ്ണന് നായര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി വി കെ രാജന്, സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്, വി വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് കുഞ്ഞിരാമന് കുന്നൂച്ചി സ്വാഗതം പറഞ്ഞു.
മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന് ക്ലാസെടുത്തു. വെങ്ങാട്ട് കുഞ്ഞിരാമന് അധ്യക്ഷനായി.
ഞായറാഴ്ച സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് (സംഘടനാരംഗത്തെ കടമകള്‍), എന്‍ സുകന്യ (സ്ത്രീ സമൂഹവും സമകാലിന ലോകവും), കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം എന്‍ രതീന്ദ്രന്‍ (മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി) എന്നിവര്‍ ക്ലാസെടുക്കും.
Keywords: Kasaragod, Panayal, KSKTU, Study camp, CPM, M.V Jayarajan.