കെഎസ്കെടിയു മാര്‍ച്ച് നടത്തി
Apr 11, 2012, 16:30 IST
![]() |
കെഎസ്കെടി ഉദുമ സബ് രജിസ്റ്റര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് |
ഉദുമ: കര്‍ഷകത്തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് ബജറ്റില്‍ തുക നീക്കിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചും കുടിശികയായ മുഴുവന്‍ പെന്‍ഷനും അനുവദിക്കണമെന്നാവശ്യപ്പെട്ടും കെഎസ്കെടിയു ഉദുമ ഏരിയാകമ്മിറ്റി ഉദുമ സബ് രജിസ്റ്റര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സിപിഐ എം ഏരിയാസെക്രടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ്ഷാഫി അധ്യക്ഷനായി. കെ സന്തോഷ്കുമാര്‍, എന്‍ വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി വി സുകുമാരന്‍ സ്വാഗതം പറഞ്ഞു.
Keywords: KSKTU March, Uduma,Kasaragod