കെഎസ്‌കെടിയു ജില്ലാ പഠനക്യാമ്പ്
Jul 16, 2012, 10:48 IST
പനയാല്‍: കെഎസ്‌കെടിയു ജില്ലാ പഠനക്യാമ്പ് 28, 29 തീയതികളില്‍ പനയാല്‍ മഹാലിംേഗശ്വര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, യതീന്ദ്രന്‍, എന്‍ സുകുന്യ എന്നിവര്‍ ക്ലാസ്സെടുക്കും.
സംഘാടകസമിതി രൂപീകരണ യോഗം ജില്ലാസെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ്ഷാഫി അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ കുന്നൂച്ചി, എം കരുണാകരന്‍, പി മണിമോഹന്‍ എന്നിവര്‍ സംസാരിച്ചു. വി വി സുകുമാരന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കുഞ്ഞിരാമന്‍ കുന്നൂച്ചി (ചെയര്‍മാന്‍), എം കരുണാകരന്‍, എം ഗൗരി, പി മണിമോഹന്‍ (വൈസ് ചെയര്‍മാന്‍), വി വി സുകുമാരന്‍ (ജനറല്‍ കണ്‍വീനര്‍), ബാലന്‍ കുതിരക്കോട്, പി വി ഗോപാലകൃഷ്ണന്‍ (ജോയിന്റ് കണ്‍വീനര്‍).

Keywords: KSKTU, Education camp, Panayal, Kasaragod