കാസർകോട്ട് കെഎസ്ഇബി ഡിവിഷൻ ഓഫീസിൽ വനിതാ ജീവനക്കാരിയെ അപമാനിച്ചെന്ന പരാതി; സബ് എൻജിനീയർക്കെതിരെ കേസ്
● കെഎസ്ഇബി കാസർകോട് ഡിവിഷൻ ഓഫീസിലെ സബ് എൻജിനീയർ എ ജയകൃഷ്ണനെതിരെയാണ് കേസെടുത്തത്.
● സീനിയർ സൂപ്രണ്ട് ആശ മേരി ജോർജ് ആണ് പരാതിക്കാരി.
● പണിമുടക്കിൽ പങ്കെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശമാണ് തർക്കത്തിലേക്ക് നയിച്ചത്.
● വിദ്യാനഗർ എസ്ഐ എസ് അനൂപിനാണ് കേസ് അന്വേഷണ ചുമതല.
കാസർകോട്: (KasargodVartha) കെഎസ്ഇബി ഡിവിഷൻ ഓഫീസിലെ വനിതാ ജീവനക്കാരിയെ സഹപ്രവർത്തകരുടെ മുന്നിൽ അപമാനിച്ചെന്ന പരാതിയിൽ സബ് എൻജിനീയർക്കെതിരെ പോലീസ് കേസെടുത്തു.
കെഎസ്ഇബി കാസർകോട് ഇലക്ട്രിക്കൽ സെക്ഷനിലെ സീനിയർ സൂപ്രണ്ട് ആശ മേരി ജോർജിൻ്റെ പരാതിയിലാണ് കേസ്. കെഎസ്ഇബി ഡിവിഷൻ ഓഫീസിലെ സബ് എൻജിനീയറായ എ ജയകൃഷ്ണനെതിരെയാണ് ഭാരതീയ ന്യായ സംഹിത ബിഎൻഎസ് വകുപ്പ് 79 പ്രകാരം കേസെടുത്തത്.
മാർച്ച് 10-ന് രാവിലെ 10.30-ഓടെ വിദ്യാനഗറിലെ കെഎസ്ഇബി ഓഫീസിലായിരുന്നു സംഭവം. പുതുതായി ചുമതലയേറ്റ കാഷ്യറോട് അന്നേദിവസം നടക്കുന്ന പണിമുടക്കത്തിൽ പങ്കെടുക്കണമെന്ന് പരാതിക്കാരി നിർദേശിച്ചതിനെ തുടർന്ന് പ്രതി പ്രകോപിതനായി ഓഫീസിലെ മറ്റു ജീവനക്കാരുടെ സാന്നിധ്യത്തിൽ അപമാനകരമായ രീതിയിൽ സംസാരിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 'നീ നിൻ്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി' എന്നടക്കമുള്ള പരാമർശങ്ങൾ നടത്തിയെന്നും മറ്റുള്ളവർക്ക് മുന്നിൽ അപമാനിച്ചെന്നുമാണ് പരാതി.
എസ്ഐ എസ് അനൂപിനാണ് കേസ് അന്വേഷണ ചുമതല.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kasaragod police registered a case against KSEB Sub Engineer A Jayakrishnan for allegedly insulting a female Senior Superintendent, Asha Mary George, in front of colleagues at the Vidyanagar KSEB division office.
#KasaragodNews #KSEB #KeralaPolice #WorkplaceHarassment #CrimeNewsKerala #Vidyanagar






