സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് കെ എസ് ഇ ബി കാഷ്യര്‍ മരിച്ചു
Oct 16, 2016, 21:55 IST
കുറ്റിക്കോല്‍: (www.kasargodvartha.com 16/10/2016) നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് കെ എസ് ഇ ബിയിലെ കാഷ്യര്‍ മരിച്ചു. കുറ്റിക്കോല്‍ കെ എസ് ഇ ബി സെക്ഷനിലെ കാഷ്യര്‍ മല്ലംപാറയിലെ കെ എന്‍ സുന്ദരന്‍ (42) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ കാവുംകാലിലായിരുന്നു അപകടം. കുറ്റിക്കോലില്‍ നിന്നും മല്ലംപാറയിലെ വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന പിക്കപ്പ് വാനിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. അപകട വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തിയിരുന്നു.
നെച്ചിപടുപ്പിലെ പരേതനായ രാമണ്ണനായിക്കിന്റയും, മിന്നു ഭായിയുടെയും മകനാണ്. ഭാര്യ: വാരിജ (കോട്ടൂര്‍). മക്കളില്ല. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഉമേശന്‍, വാരിജ, സുന്ദരി, കുസുമ. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.