city-gold-ad-for-blogger

കെ.എസ് അബ്ദുല്ല അനുസ്മരണവും അവാര്‍ഡ് ദാനവും 18ന്

കാസര്‍കോട്: (www.kasargodvartha.com 15/01/2016) കാസര്‍കോടിന്റെ സമസ്ത മേഖലകളുടെയും നിറദീപമായിരുന്ന കെ.എസ് അബ്ദുല്ലയുടെ വിയോഗത്തിന് ഒമ്പത് വര്‍ഷമാകുന്നു. കാസര്‍കോടിന്റെ സുല്‍ത്താനായിരുന്ന കെ.എസ് പാവപ്പെട്ടവന്റെ എക്കാലത്തെയും ആശ്രയവും അഭയകേന്ദ്രവുമായിരുന്നു. കെ.എസ് അബ്ദുല്ലയെന്ന വലിയ മനുഷ്യന്റെ ഉദാരമനസ്‌കതയില്‍ വളര്‍ന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഗതി -അനാഥാലയങ്ങളും ആതുരസേവനകേന്ദ്രങ്ങളും മത സ്ഥാപനങ്ങളും കേരളത്തിലുടനീളം ഇന്നും അദ്ദേഹത്തിന്റെ പ്രൗഢിയുടെ നിത്യസ്മാരകമായി നിലകൊള്ളുകയാണ്.

കെ.എസ് അബ്ദുല്ല അനുസ്മരണവും അവാര്‍ഡ് ദാനവും 18ന്
കാസര്‍കോട് കെ.എസ് അബ്ദുല്ല ചാരിറ്റി ഫൗണ്ടേഷന്‍ കെ.എസിന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനമായ 18ന് രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. പരിപാടിയില്‍ സാമൂഹ്യ സേവന -ആതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന രണ്ട് പ്രമുഖ വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കും.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത വ്യക്തികളും ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.

Keywords : K.S Abdulla, Award, Remembrance, Kasaragod, Award Distribution.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia