ഹിന്ദി പ്രചരണ രംഗത്ത് കൃഷ്ണന്‍ മാസ്റ്റര്‍ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍
May 10, 2012, 15:43 IST
![]() |
Krishnan Master |
മുഴുവന്‍ സമയവും ഹിന്ദി അധ്യാപന രംഗത്തും പ്രചരണ രംഗത്തും നിറഞ്ഞു നിന്ന കൃഷ്ണന്‍ മാസ്റ്റര്‍ കുഞ്ഞിമംഗലം ഗോപാല്‍ യു പി സ്‌ക്കൂള്‍, ചപ്പാരപ്പടവ് ഹൈസ്‌ക്കൂള്‍, പാലവയല്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ എന്നിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1989ല്‍ പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌ക്കൂളില്‍ നിന്നുമാണ് വിരമിച്ചത്. തുടര്‍ന്ന് 20 വര്‍ഷക്കാലം പയ്യന്നൂര്‍ ഹിന്ദി മഹാ വിദ്യാലയം പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചു. 73 കാരനായ ഇദ്ദേഹത്തിന് സംസ്ഥാനത്തിനകത്ത് ആയിരത്തിലധികം ഹിന്ദി അധ്യാപകരായ ശിഷ്യഗണങ്ങള്‍ തന്നെയുണ്ട്. കേരളാ ഹിന്ദി ടീച്ചേഴ്‌സ് യൂണിയന്റെ ആദ്യകാല പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
ഹിന്ദിയില്‍ ആഗ്ര സെട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഇദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് മലയാളം എക്‌സ്പ്രസ്സ്, മാതൃഭൂമി, യുവ പ്രഭാത് മാസിക തുടങ്ങിയവയുടെ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ച് പത്ര പ്രവര്‍ത്തന രംഗത്തും വ്യക്തി മുദ്ര തെളിയിച്ചിട്ടുണ്ട്. കേരള ഹിന്ദി പ്രചാര സഭയുടെ വിശിഷ്ട സേവാ അവാര്‍ഡ്, കലാ ദര്‍പ്പണം അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഹിന്ദി വ്യാകരണ സുധ, യുദ്ധ ഭൂമിയില്‍ നിന്ന് ശാന്ത ഭൂമിയിലേക്ക് തുടങ്ങി നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ടി വി കൃഷ്ണന്‍ മാസ്റ്റര്‍. അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പയ്യന്നൂരിലെ പ്രഥമ വളണ്ടീയര്‍ ക്യാപ്റ്റനായിരുന്നു. സുവര്‍ണ്ണ ജൂബിലിയാഘോഷ പരിപാടികളുടെ ഉദ്ഘാടനം 12ന് പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌ക്കൂളില്‍ സി കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
Keywords: Kasaragod, Trikaripur, Krishnan Master, Silver Jubilee.