കപ്പല്‍ ദുരന്തം; കൃഷ്ണചന്ദ്രയുടെ ബന്ധുക്കള്‍ പ്രധാനമന്ത്രിക്ക് പരാതി നല്കി
Nov 7, 2012, 17:22 IST

പ്രകൃതിക്ഷോഭത്തിന്റെ പേരില്‍ അധികൃതരുടെ അനാസ്ഥ മൂടിവെക്കാനുള്ള ശ്രമം നടക്കുകയാണ്. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചതാണ് ദുരന്തകാരണം. ഇതിനുത്തരവാദികളായ കപ്പല്‍ ഉടമസ്ഥര്‍ക്കും അധികൃതര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. കേന്ദ്രമന്ത്രി ശരത് പവാറിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായുള്ള കരാര്‍ ലംഘിച്ചതിനെതുടര്‍ന്ന് ഒരു മാസത്തോളമായി പുറംകടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു.
72 മണിക്കൂര്‍ മുമ്പ് അപകട മുന്നറിയിപ്പ് ലഭിച്ചിട്ടും യന്ത്രത്തകരാര്‍ പരിഹരിക്കാനോ ഡീസല്‍ എത്തിക്കാനോ പോലും തയ്യാറാകാതിരുന്ന കപ്പല്‍ ഉടമസ്ഥര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. അപകടം നടക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും കോസ്റ്റ്ഗാര്‍ഡ് അധികൃതരും അനങ്ങിയില്ല. ക്യാപ്റ്റന്റെ മൊഴിയും അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തുന്നതാണ്.
കപ്പല്‍ ജീവനക്കാരോട് കമ്പനി മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും പരാതിയില്‍ ആരോപിച്ചു. അഞ്ച് മാസത്തോളമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ദുരന്തം നടന്നതിന്റെ തലേദിവസം വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൃഷ്ണ ചന്ദ്ര പറഞ്ഞിരുന്നു. ജീവനക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രി എ.കെ.ആന്റണി, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, പ്രവാസി കാര്യമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്, പി.കരുണാകരന് എം.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Keywords : Ship ,Krishna Chandran,Relatives,Complaint,Prime Minister ,Kasaragod,Chennai,Natuaral Calamities,Employees, Kerala