city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെപിഎസ്ടിഎ ചെറുവത്തൂര്‍ ഉപജില്ലാ സമ്മേളനം തൃക്കരിപ്പൂരില്‍ 30-31 തീയതികളില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/12/2016) കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) ചെറുവത്തൂര്‍ ഉപജില്ലാ സമ്മേളനം 30,31 തീയതികളില്‍ തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയ നടക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നവപ്രഭാ പദ്ധതിയില്‍ സര്‍ക്കാര്‍ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ അവതരണത്തിനുള്ള കലോത്സവ വേദികളില്‍ രാഷ്ട്രീയ വല്‍ക്കരണത്തിനുള്ള ശ്രമം ഉപേക്ഷിച്ചു കലാരംഗത്തെ അനുചിത താല്‍പര്യങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും സ്വാഗത സംഘം രൂപീകരണ യോഗം ആവശ്യപ്പെട്ടു.

തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന യോഗം ഡിസിസിവൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ വി വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം പി വി പത്മജ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, കെപിഎസ്ടിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ടി എം സദാനന്ദന്‍, പി ശശിധരന്‍, ഡിസിസി നിര്‍വാഹക സമിതി അംഗം പി വി കണ്ണന്‍ മാസ്റ്റര്‍, കെ വി മധുസൂദനന്‍, കെ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെപിഎസ്ടിഎ ചെറുവത്തൂര്‍ ഉപജില്ലാ സമ്മേളനം തൃക്കരിപ്പൂരില്‍ 30-31 തീയതികളില്‍

Keywords: Kasaragod, Trikaripur, Cheruvathur, District, Conference, Education Conference, KPSTA district conference on 30-31st.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia