city-gold-ad-for-blogger
Aster MIMS 10/10/2023

ചുവപ്പുകോട്ടയില്‍ വിജയഭേരി മുഴക്കി കെ പി എസിന്റെ പടയോട്ടം

ഉദുമ: (www.kasargodvartha.com 25.03.2019) ഇടതുപക്ഷത്തിന്റെ ചുവപ്പുകോട്ടയില്‍ വിജയഭേരി മുഴക്കി എല്‍ ഡി എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ പടയോട്ടം. തീരപ്രദേശവും പ്രവാസികളുടെ കേന്ദ്രവുമായ മണ്ണില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. ജനതയുടെ ഹൃദയത്തില്‍ ഇടമുള്ള പ്രിയ നേതാവിന് ഉജ്വല വിജയം സമ്മാനിക്കുമെന്നതിന്റെ പ്രഖ്യാപനം കൂടിയായി ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം.
ചുവപ്പുകോട്ടയില്‍ വിജയഭേരി മുഴക്കി കെ പി എസിന്റെ പടയോട്ടം

ആര്‍ എസ് എസിന്റെ കേന്ദ്രമായ കോട്ടപ്പാറയില്‍ ചെങ്കൊടി പ്രസ്ഥാനത്തിന്റെ തേരോട്ടം കുറിച്ച് കോട്ടപ്പാറയില്‍നിന്നാണ് തിങ്കളാഴ്ച പര്യടനം തുടങ്ങിയത്. കശുവണ്ടി കമ്പനിയിലെ തൊഴിലാളികള്‍ ഒന്നടങ്കം ഇറങ്ങിവന്ന് സതീഷ്ചന്ദ്രന് പിന്തുണ അറിയിച്ചു. തുടര്‍ന്ന് അമ്പലത്തറയിലെ സ്‌നേഹാലയത്തിലും സ്ഥാനാര്‍ഥിയെത്തി. സ്വീകരണ കേന്ദ്രമായ അമ്പലത്തറയിലെത്തുമ്പോള്‍ ആള്‍ക്കൂട്ടം മുദ്രാവാക്യം വിളിയുമായി കാത്തുനില്‍ക്കുന്നു. പുല്ലൂരില്‍നിന്ന് പെരിയ ബസ്‌റ്റോപ്പിലെത്തുമ്പോള്‍ നാട് ഒന്നടങ്കം സംഗമിച്ച പുരുഷാരം ആവേശത്തോടെ കാത്തുനില്‍ക്കുന്നു. സ്ഥാനാര്‍ഥിയുടെ വാഹനം എത്തിയപ്പോള്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ അംബേദ്കര്‍ കോളേജ് പരിസരത്തുനിന്നും വരവേറ്റു.

കല്യോട്ടുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഇവിടുത്തെ ജനക്കൂട്ടം. കോണ്‍ഗ്രസുകാര്‍ നടത്തിയ അതിക്രമങ്ങളില്‍ വീടും വസ്തുവകകളും തകര്‍ക്കപ്പെട്ടവരുടെ പങ്കാളിത്തമായിരുന്നു ശ്രദ്ധേയം. നിരന്തരമായ അക്രമങ്ങളും കുപ്രചാരണങ്ങളും കൊണ്ട് പ്രസ്ഥാനത്തെ തളര്‍ത്താനാവില്ലെന്ന പ്രഖ്യാപനമാണ് ഇവിടെ മുഴങ്ങിയത്. പാക്കത്തും സ്ത്രീകളടക്കമുള്ള ജനാവലി സ്വീകരണത്തിനെത്തി. പ്രവാസികളുടെ കേന്ദ്രമായ പൂച്ചക്കാടും ബേക്കലത്തും അത്യാവേശകരമായിരുന്നു സ്വീകരണം. ഐ എന്‍ എല്‍ പ്രവര്‍ത്തകരുടെ ആവേശം അണ പൊട്ടുകയായിരുന്നു. ഹരിത പതാകകളിട്ട് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ മത്സരിക്കുകയായിരുന്നു. ലീഗില്‍നിന്ന് രാജിവച്ച തെക്കേപ്പുറത്തെ നാസര്‍, അഫ്‌സല്‍, ഷാഫി എന്നിവര്‍ സ്ഥാനാര്‍ഥിയെ ഹാരാര്‍പണം ചെയ്തു.
ചുവപ്പുകോട്ടയില്‍ വിജയഭേരി മുഴക്കി കെ പി എസിന്റെ പടയോട്ടം

തച്ചങ്ങാട് അമ്പലം പരിസരത്തെ ആല്‍ത്തണലില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും കീറിമുറിച്ചാണ് ഐഎല്‍എല്‍ നേതാവായ എംഎ ലത്തീഫിന്റെ സംസാരം. സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ മിച്ചഭൂമി സമരം ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങളുടെ മണ്ണ് ആവേശത്താല്‍ തിളച്ചു. കോണ്‍ഗ്രസുകാരും ലീഗുകാരും ചേര്‍ന്ന് ചവിട്ടിക്കൊന്ന ടി മനോജ്കുമാറിന്റെ ചോര വീണ മണ്ണാണ് ഇത്. പെരിയാട്ടടുക്കം, പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലും ഉച്ചവെയിലിലും തോല്‍ക്കാത്ത ആവേശത്തിന്റെ പകല്‍പ്പൂരം. ഒരു തിരുവോണ ദിവസം കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്ന എം ബി ബാലകൃഷ്ണന്റെ നാടായ മാങ്ങാട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം സ്വീകരിക്കാനെത്തി. രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളുടെ അഛന്‍ കോണ്‍ഗ്രസാണ്. ഇതിന്റെയൊക്കെ പോറ്റമ്മ ബിജെപിയും. സി രാമചന്ദ്രന്‍ പരിഹാസത്തില്‍ പൊതിഞ്ഞ് ബിജെപിയെയും കോണ്‍ഗ്രസിനെയും വിചാരണ ചെയ്യുകയാണ്. ലീഗ് കേന്ദ്രങ്ങളിലെ മാറ്റം പ്രതിഫലിപ്പിച്ച് കളനാടും മേല്‍പ്പറമ്പിലും വന്‍ പങ്കാളിത്തമുള്ള വരവേല്‍പ്പ്. ജനാധിപത്യം ചെന്നുപെട്ടിരിക്കുന്ന ആപത്തിന്റെ ഭീഷണി വ്യക്തമാക്കി ലഘുവായ വാക്കുകളുമായാണ് സ്ഥാനാര്‍ത്ഥി ആളുകളുടെ ഹൃദയം കീഴടക്കുന്നത്.

ചുവപ്പുകോട്ടയില്‍ വിജയഭേരി മുഴക്കി കെ പി എസിന്റെ പടയോട്ടം

കര്‍ഷക - കമ്യൂണിസ്റ്റ് സമരങ്ങളുടെ വേദിയായ പെരുമ്പള ഗ്രാമം ഉള്‍പ്പെടുന്ന കോളിയടുക്കത്താണ് മധ്യാഹ്നത്തിലെ ആദ്യ സ്വീകരണം. ചട്ടഞ്ചാലിലെ സ്വീകരണത്തിന് ശേഷം സ്ഥാനാര്‍ഥിയും സംഘവും ജില്ലയുടെ മലയോര കേന്ദ്രങ്ങളിലേക്ക്. കമ്യൂണിസ്റ്റ് പൈതൃകം നിറഞ്ഞുനില്‍ക്കുന്ന കോട്ടൂരിലും ഇരിയണ്ണിയിലും ബേത്തൂര്‍പാറയിലും ഹൃദയപൂര്‍വമാണ് വരവേറ്റത്. നാട്യങ്ങളില്ലാത്ത നേതാവിന്റെ കരം ഗ്രഹിക്കാനും ഉറച്ച പിന്തുണ അറിയിക്കാനും ജനങ്ങള്‍ തിങ്ങിക്കൂടി. കോണ്‍ഗ്രസുകാരുടെയും ആര്‍ എസ് എസിന്റെയും കൊലക്കത്തിക്കിരയായ രക്തസാക്ഷികളുടെ സ്മരണ തുടിക്കുന്ന മണ്ണിലേക്കാണ് സായാഹ്നത്തില്‍ സ്ഥാനാര്‍ത്ഥി എത്തിയത്. കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ദാമോദരന്റെയും രവീന്ദ്രറാവുവിന്റെയും ഓര്‍മകള്‍ ജ്വലിക്കുന്ന പാണ്ടിയിലും പള്ളഞ്ചിയിലും ആവേശകരമായിരുന്നു സ്വീകരണം. വീരേന്ദ്രന്‍, നാരായണ നായ്ക്ക് എന്നീ രക്തസാക്ഷികളുടെ മണ്ണായ ചാമക്കൊച്ചിയിലും ആവേശ സ്വീകരണം. ബേത്തലത്തെ ബാലകൃഷ്ണന്‍, ആര്‍ എസ്്എസുകാര്‍ വധിച്ച മാനടുക്കത്തെ വിജയന്‍, കോണ്‍ഗ്രസുകാര്‍ കൊന്ന അപ്പച്ചന്‍ എന്നീ രക്തസാക്ഷികളുടെ അമരസ്മരണ നിറഞ്ഞ ബന്തടുക്ക മേഖലയും ആവേശസ്വീകരണം നല്‍കി. മലയോരത്തെ കര്‍ഷകരുടെ പങ്കാളിത്തമാണ് ഈ മേഖലയിലെ സ്വീകരണത്തിന് ആവേശം പകര്‍ന്നത്. പടുപ്പ്, കുറ്റിക്കോല്‍, മുന്നാട്, കാഞ്ഞിരത്തുങ്കാല്‍, കുണ്ടംകുഴി എന്നിങ്ങനെ ചെങ്കൊട്ടകളിലെ പര്യടനം വിജയ വിളംബരം കുറിക്കുന്നതായിരുന്നു. രാത്രിയോടെ പെര്‍ളടുക്കത്താണ് സമാപിച്ചത്.

കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ വി കുഞ്ഞിരാമന്‍, സി ബാലന്‍, ഇ പത്മാവതി, ടി കൃഷ്ണന്‍, വി രാജന്‍, സി രാമചന്ദ്രന്‍, എം ഗൗരി, ജോണ്‍ ഐമന്‍, ഷാഫി സുഗിരി, പി രാമചന്ദ്രന്‍ നായര്‍,  ടി വി കരിയന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എം എ ലത്തീഫ്, മധു മുതിയക്കാല്‍, തുളസീധരന്‍, സുരേഷ് പുതിയേടത്ത്, സി വി ചന്ദ്രന്‍, എ പി ഉഷ, പി കെ അബ്ദുള്‍ റഹ്മാന്‍, പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KPS's campaign at Udma, Udma, election, K.P.Satheesh-Chandran, news, Kasaragod, election.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL