സതീഷ് ചന്ദ്രന്‍ അവധിയില്‍; എം.വി.കോമന്‍ നമ്പ്യാര്‍ക്ക് ചുമതല
Jul 5, 2012, 16:53 IST
കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അവധിയില്‍ പ്രവേശിക്കുന്നു. ആയുര്‍വേദ ചികിത്സയ്ക്കുവേണ്ടിയാണ് ജൂലൈ ഒമ്പതാം തീയ്യതി മുതല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്നും അറിയിച്ചു. സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന അംഗം എം വി കോമന്‍ നമ്പ്യാര്‍ക്കായിരിക്കും സെക്രട്ടറിയുടെ ചുമതല.
സെക്രട്ടറിയേറ്റംഗം സി എച്ച് കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ മേല്‍ക്കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെക്രട്ടറിയേറ്റംഗം സി എച്ച് കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ മേല്‍ക്കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Keywords: K.P.Satheesh Chandran, Leave, CPM, Kasaragod