city-gold-ad-for-blogger

കെപിആർ റാവു റോഡിലെ 'പാതാളക്കുഴി' മണ്ണിട്ട് നികത്തി: കെഎസ്ആർടിസി ഡ്രൈവർമാർക്ക് ആശ്വാസം

 Pothole on KPR Rao Road near KSRTC depot filled with mud
Photo: Special Arrangement

● ഡിപ്പോയുടെ മുൻവശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പിൻവാതിൽ ഉപയോഗിക്കുന്നത്.
● കുഴിയിൽ കെട്ടിക്കിടന്ന ചെളിവെള്ളം കാരണം രാത്രികാല യാത്ര ദുഷ്കരമായിരുന്നു.
● ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു.
● ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷനിലെ റോഡ് കോൺക്രീറ്റ് ചെയ്ത ശേഷം ഈ കുഴി അവഗണിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.

കാസർകോട്: (KasargodVartha) കെപിആർ റാവു റോഡിലെ 'പാതാളക്കുഴി' അധികൃതർ മണ്ണിട്ട് നികത്തി. അങ്ങനെയെങ്കിലും തങ്ങൾ കാത്തിരുന്ന സമാധാനമുണ്ടായെന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതികരിച്ചു. 

എംജി റോഡിലെ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷനിൽ തകർന്ന റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ശേഷവും കെപിആർ റാവു റോഡിലെ ഈ 'പാതാളക്കുഴി' അടയ്ക്കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് മണ്ണിട്ട് മൂടിയെങ്കിലും കുഴി അടയ്ക്കാൻ അധികൃതർ മുന്നോട്ടുവന്നത്.

മാസങ്ങളായി റാവു റോഡിൽ ഈ വലിയ കുഴി രൂപം കൊണ്ടിട്ട്. കെഎസ്ആർടിസി ബസുകൾക്ക് ഡിപ്പോയിലേക്ക് ഇറങ്ങാൻ ഇതുമൂലം ഏറെ പ്രയാസം നേരിട്ടിരുന്നു. കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുൻവശത്ത് പലപ്പോഴും ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്നത് കൊണ്ടാണ് കെഎസ്ആർടിസി ബസുകൾ കെപിആർ റാവു റോഡിലെ പിൻവശത്ത് കൂടി ഡിപ്പോയിൽ പ്രവേശിപ്പിക്കുന്നത്. ഈ പ്രവേശന കവാടമാണ് 'പാതാളക്കുഴി' മൂലം തടസ്സപ്പെട്ടിരുന്നത്.

കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം വർക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള കെപിആർ റാവു റോഡിലാണ് വലിയ കുഴി രൂപപ്പെട്ട് ഗർത്തമായി മാറിയിരുന്നത്. കുഴിയിൽ നിറയെ ചെളിവെള്ളവും കെട്ടിക്കിടന്നിരുന്നു. 

ഇതുവഴി രാത്രികാലങ്ങളിൽ പോകുന്ന ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. മണ്ണിട്ടു മൂടിയാണെങ്കിലും ഇതിന് പരിഹാരം കണ്ടത് നേരിയ ആശ്വാസത്തിന് വക നൽകുന്നുണ്ട്.

റോഡിലെ കുഴികൾ നികത്താൻ ഇത്രയും കാലതാമസം ഉണ്ടാകുന്നത് ശരിയാണോ? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക. 

Article Summary: KPR Rao Road pothole in Kasaragod near the KSRTC depot is temporarily fixed with earth fill after protests.

#Kasaragod #KSRTC #Pothole #RoadSafety #KPRRaoRoad #Infrastructure

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia