city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കും: പ്രവാസി ലീഗ്

കോഴിക്കോട്: (www.kasargodvartha.com 04.09.2014) വര്‍ഷങ്ങളോളം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് തിരിച്ചു വരേണ്ടി വന്ന പ്രവാസികളില്‍ അവശതയനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിന് കേരള പ്രവാസി ലീഗിന്റെ നേതൃത്വത്തില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കോഴിക്കോട് ലീഗ് ഹൗസില്‍ പ്രസിഡണ്ട് സി.പി. ബാവ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികളുടെയും, ജില്ലാ പ്രസിഡണ്ട് - സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ ആദ്യവാരത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പില്‍് പദ്ധതിക്ക് അന്തിമ രൂപം നല്‍കും. ഇതിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി അഡ്വ. കെ.എം. ഹസൈനാര്‍ എറണാകുളം കണ്‍വീനര്‍, എ.പി. ഉമ്മര്‍ കാസര്‍കോട്, പി.എം. കെ. കാഞ്ഞിയൂര്‍ മലപ്പുറം, എം.പി മുഹമ്മദ് തിരുവനന്തപുരം, എന്‍.എം. ഷരീഫ് കോട്ടയം, കെ.സി.അഹമ്മദ് കണ്ണൂര്‍, എം.എസ്. അലവി പാലക്കാട് എന്നിവര്‍ അംഗങ്ങളായി ഉപസമിതിയെ തെരഞ്ഞെടുത്തു.
പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കും: പ്രവാസി ലീഗ്

പ്രവാസി ലീഗിന് ആസ്ഥാനം പണിയുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തുന്നതിനായി സി.പി. ബാവ ഹാജി, ഹനീഫ് മുന്നിയൂര്‍, പി.എം.കെ. കാഞ്ഞിയൂര്‍, എം. ബീരാന്‍ ഹാജി എന്നിവരെ ചുമതലപ്പെടുത്തി.      പ്രവാസി വോട്ടവകാശം പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കരുതെന്നും ഭരണകൂടം ഇച്ഛാശക്തി പ്രയോഗിച്ച് അവ നടപ്പാക്കണമെന്നും പൗരന്റെ മൗലീകാവകാശമായ വോട്ടവകാശം നേരിട്ട് നിര്‍വ്വഹിക്കാന്‍ നടപടി ക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപപ്പെടുത്തണമെന്നും ഏത് സംവിധാനത്തിലായാലും പ്രവാസി വോട്ടവകാശം പ്രായോഗികമാക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

നിതാഖാത്തടക്കമുള്ള വിഷയങ്ങളില്‍ തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിലുള്ള കാലതാമസം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയം മുഖേന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹനീഫ് മുന്നിയൂര്‍, കാപ്പില്‍ മുഹമ്മദ്പാഷ, കെ.സി. അഹമ്മദ്, സി.കെ.പി. മമ്മു, എ.പി. ഉമ്മര്‍, പി.എം.കെ. കാഞ്ഞിയൂര്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Muslim-league, Kasaragod, Kozhikode, Kerala Pravasi League, KPL for Rehabilitation project. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia