അച്ചടി വിസ്മയങ്ങൾ തീർക്കുന്നവരുടെ സംഗമം: കെ പി എ കാസർകോട് ജില്ലാ സമ്മേളനം ജൂൺ 29-ന്

● വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.
● അച്ചടിരംഗത്ത് 40 വർഷം പൂർത്തിയാക്കിയവരെ ആദരിക്കും.
● പ്രിന്റേഴ്‌സ് വോയിസ് ചീഫ് എഡിറ്റർ സിബി കൊടിയംകുന്നേൽ പതാക ഉയർത്തും.
● നിരവധി സംസ്ഥാന, ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
കാസർകോട്: (KasargodVartha) കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച്, അച്ചടിമേഖലയിലെ പ്രൊഫഷണലുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.പി.എ.) പ്രവർത്തനപഥത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. ഈ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ജില്ലാ സമ്മേളനം ജൂൺ 29 ഞായറാഴ്ച കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ആർ.കെ. മാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.പി. അശോക് കുമാർ അധ്യക്ഷത വഹിക്കും. പ്രിന്റേഴ്‌സ് വോയിസ് ചീഫ് എഡിറ്റർ സിബി കൊടിയംകുന്നേൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ജില്ലാ സെക്രട്ടറി റെജി മാത്യു റിപ്പോർട്ടും ട്രഷറർ മൊയ്‌നുദ്ദീൻ വരവ്-ചെലവ് കണക്കും അവതരിപ്പിക്കും.
വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം നേടിയവരെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ ടി.ടി. ഉമർ അനുമോദിക്കും. കൈത്താങ്ങ് പദ്ധതി റിപ്പോർട്ട് ചെയർമാൻ സിബി കൊടിയംകുന്നേൽ അവതരിപ്പിക്കും.
കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡന്റ് രാജാറാം പെർള, മുൻ സംസ്ഥാന സെക്രട്ടറി ജയറാം നീലേശ്വരം, മുൻ ജില്ലാ പ്രസിഡന്റുമാരായ എൻ. കേളു നമ്പ്യാർ, മുഹമ്മദ് സാലി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ബി. അജയ കുമാർ, പ്രഭാകരൻ കാഞ്ഞങ്ങാട്, കെ.പി.എ. കാസർകോട് മേഖലാ പ്രസിഡന്റ് സുധീഷ് സി., സെക്രട്ടറി നൗഫൽ കുമ്പഡാജെ, ട്രഷറർ സിറാജുദ്ദീൻ മുജാഹിദ്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് ജിത്തു പനയാൽ, സെക്രട്ടറി ശശിധരൻ തൊട്ടിയിൽ, ട്രഷറർ റിജിത്ത്, ജില്ലാ കമ്മിറ്റിയംഗം രാമകൃഷ്ണൻ പാലക്കുന്ന് എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.
സ്വാഗതസംഘം ചെയർമാനും സംസ്ഥാന വൈസ് പ്രസിഡന്റുമായ മുജീബ് അഹ്‌മദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസീർ അതിഞ്ഞാൽ നന്ദിയും രേഖപ്പെടുത്തും. അച്ചടിരംഗത്ത് 40 വർഷം പൂർത്തിയാക്കിയ ജില്ലയിലെ പ്രസ് ഉടമകളെ ചടങ്ങിൽ ആദരിക്കും.
വാർത്താസമ്മേളനത്തിൽ മുജീബ് അഹ്‌മദ്, ടി.പി. അശോക് കുമാർ, മൊയ്‌നുദ്ദീൻ, വി.ബി. അജയ കുമാർ, സുധീഷ് സി., ജിത്തു പനയാൽ, ശശി തൊട്ടിയിൽ എന്നിവർ പങ്കെടുത്തു.
കെ.പി.എ. ജില്ലാ സമ്മേളനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: KPA Kasaragod District Conference on June 29, marking 40 years.
#KPA #PrintersAssociation #Kasaragod #PrintingIndustry #Kerala #RubyJubilee