ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണം: കെ പി സതീഷ്ചന്ദ്രന്‍
Aug 3, 2012, 12:28 IST
കാസര്‍കോട്: സിപിഎം പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.
പൈശാചികവും ക്രൂരവുമായ കൊലപാതകമാണിത്. സംഭവം നടന്ന അരവത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്ലാത്ത പ്രദേശമാണ്. സിപിഐ എമ്മിന്റെ ഹര്‍ത്താല്‍ വിജയിച്ചതില്‍ പ്രകോപിതരായ ലീഗുകാര്‍ സമീപ പ്രദേശങ്ങളിലുള്ളവരെയും കൂട്ടി പൊടുന്നനെ ആക്രമിക്കുകയായിരുന്നു. സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് പ്രകോപനമൊന്നുമുണ്ടായില്ല. സതീഷ്ചന്ദ്രന്‍ പറഞ്ഞു.
Keywords: K.P.Satheesh-Chandran, CPM, P.Manoj Murder, Muslim-league, Uduma, Kasaragod.