സി.പി.ഐ. ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറിയെ അക്രമിച്ചവരെ പിടികൂടണം: കെ.പി. സതീഷ് ചന്ദ്രന്‍
May 1, 2013, 10:59 IST
കാസര്‍കോട്: മണപ്പുറം ഫൈനാന്‍സിലെ സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ. ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറി എ. ദാമോദരനെയും ഭാര്യയെയും വീട്ടില്‍കയറി അക്രമിച്ച സംഭവത്തില്‍ സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പ്രതിഷേധിച്ചു. സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. അക്രമം നടത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്നവരുടെ കിരാത നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം.
അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ദാമോദരനെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍
കഴിയുന്ന സി.പി.ഐ. പ്രവര്‍ത്തകരെയും കെ.പി. സതീഷ്ചന്ദ്രന്‍ സന്ദര്‍ശിച്ചു.
അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ദാമോദരനെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍
കഴിയുന്ന സി.പി.ഐ. പ്രവര്‍ത്തകരെയും കെ.പി. സതീഷ്ചന്ദ്രന്‍ സന്ദര്‍ശിച്ചു.
Keywords: CPI, Leader, Assault, Protest, K.P.Satheesh Chandran, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News