സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ചത് കാടത്തം: കെ.പി സതീഷ്ചന്ദ്രന്‍
Jan 19, 2015, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2015) എസ്എഫ്‌ഐ പ്രവര്‍ത്തകരെ സ്‌കൂളില്‍ കയറി അക്രമിച്ച ആര്‍എസ്എസ്്- ബിഎംഎസുകാരുടെ പൈശാചിക നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസ് തയ്യാറാകണം.
മടിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യൂണിറ്റ് സമ്മേളനം നടക്കുമ്പോള്‍ പുറത്തുനിന്നെത്തിയ ക്രിമിനല്‍ സംഘമാണ് അക്രമം നടത്തിയത്. കുട്ടികള്‍ക്കുനേരെ നടന്ന അക്രമം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമാധാനം പുലരുന്ന മടിക്കൈയില്‍ കരുതിക്കൂട്ടി അക്രമം നടത്താനാണ് ആര്‍എസ്എസ് ശ്രമം. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും സതീഷ്ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Keywords : Kasaragod, Kerala, CPM, SFI, Assault, BJP, BMS, K.P.Satheesh-Chandran, Madikkai.