കോവിഡ് ഭീഷണിക്കിടയില്‍ രാഷ്ട്രീയ വിവാദങ്ങളുമായി പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ മുതിര്‍ന്ന ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നടപടിക്ക് പിന്നില്‍ ദുരൂഹത: കെ പി കുഞ്ഞിക്കണ്ണന്‍
Apr 11, 2020, 19:08 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2020) കോവിഡ് ഭീഷണിക്കിടയില്‍ രാഷ്ട്രീയ വിവാദങ്ങളുമായി പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ മുതിര്‍ന്ന ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നടപടിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍. പ്രതിപക്ഷ നേതാവ് തന്നില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കമ്പോള്‍ അതിനു കൃത്യമായ മറുപടി പറയുന്നതിന് പകരം സംസ്ഥാന ബി ജെ പി അധ്യക്ഷനെ മുന്‍നിര്‍ത്തിയുള്ള ശിഖണ്ഡി യുദ്ധം ഇടതു സര്‍ക്കാരിന്റെ ധാര്‍മിക ബോധത്തിന് ചേര്‍ന്നതാണോയെന്നും കെ.പി.കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.
കേരള- കര്‍ണാടക അതിര്‍ത്തിയില്‍ 13 ഓളം ആളുകള്‍ മരിച്ചപ്പോള്‍ ഈ സൗഹൃദം പ്രയോജനപ്പെടുത്തി ഇവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഞ്ചേശ്വരത്താണ് ഈ ദുരന്ത സംഭവങ്ങള്‍ അരങ്ങേറിയതെന്ന വ്യാകുലത പോലും സുരേന്ദ്രനുണ്ടായില്ല. ഈ മനോഭാവത്തിന് പിന്നില്‍ ചില രഹസ്യ അജണ്ടകള്‍ ഉണ്ടെന്ന് സംശയിക്കേണ്ടയിരിക്കുന്നു. കാലം കഴിയുമ്പോള്‍ ഈ ദൗര്‍ഭാകരമായ സംഭവങ്ങള്‍ക്കു ഇവരെല്ലാം ഉത്തരം പറയേണ്ടിവരുമെന്നും കെ പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, BJP, COVID-19, K.Surendran, KP Kunhikkanan against K Surendran