city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പറയാന്‍ ന­ന്മ­കള്‍ മാത്രം; സു­ലൈ­മാ­ന് നാ­ടി­ന്റെ സ്­മ­ര­ണാ­ഞ്ജലി

പറയാന്‍ ന­ന്മ­കള്‍ മാത്രം; സു­ലൈ­മാ­ന് നാ­ടി­ന്റെ സ്­മ­ര­ണാ­ഞ്ജലി
കാസര്‍­കോട്: ത­ള­ങ്ക­ര മുസ്ലിം ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂള്‍ പൂര്‍­വ വി­ദ്യാര്‍­ത്ഥി സം­ഘ­ട­നയും മു­ഹമ്മ­ദ് റ­ഫി ആര്‍­ട്‌­സ് ആന്റ് കള്‍­ച്ച­റല്‍ സെന്ററും ചേര്‍­ന്ന് എന്‍.എ. സു­ലൈ­മാ­ന്റെ ഒന്നാം ച­ര­മ വാര്‍­ഷി­ക­ത്തില്‍ അ­നു­സ്മ­ര­ണ സ­മ്മേള­നം ന­ടത്തി. ക­ണ്ണൂര്‍ യൂ­ണി­വേ­ഴ്‌­സി­റ്റി മുന്‍ പരീ­ക്ഷ കണ്‍­ട്രോ­ളര്‍ പ്രൊ­ഫ. കെ.പി. ജ­യ­രാ­ജന്‍ അ­നു­സ്മ­ര­ണ പ്ര­ഭാഷ­ണം നിര്‍­വ­ഹിച്ചു.

എന്‍.എ. സു­ലൈ­മാ­ന്റെ വേര്‍­പാ­ട് പാ­തിവ­ഴിയില്‍ മു­റിഞ്ഞു­പോ­യ റ­ഫി­ഗീ­തം പോ­ലെ ന­മു­ക്ക് നൊമ്പ­രം പ­ക­രു­ന്നു­വെ­ന്ന് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെട്ടു. അ­ലി­ഞ്ഞില്ലാ­താ­യി­പ്പോ­കുന്ന പോ­ക്കു­വെ­യി­ലാ­യി­രു­ന്നില്ല സു­ലൈ­മാ­ന്റെ സ്‌നേ­ഹ ബ­ന്ധങ്ങള്‍. സാ­മൂഹി­ക ജീ­വി­ത­ത്തി­ന്റെ വി­വി­ധ മേ­ഖ­ല­ക­ളില്‍ പ­രി­ച­യ­പ്പെ­ടുന്ന­വ­രോ­ടെല്ലാം മു­റി­യാ­തെ അ­ടു­പ്പം സൂ­ക്ഷി­ക്കാന്‍ ക­ഴി­ഞ്ഞു അ­ദ്ദേ­ഹ­ത്തിന്. നി­ര­ന്ത­രമാ­യ പൊ­തുപ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കൊ­പ്പം അ­ദ്ദേ­ഹം ന­ടത്തി­യ കാ­രു­ണ്യ പ്ര­വര്‍­ത്ത­ന­ങ്ങളും ഏ­റെ മൂ­ല്യ­വ­ത്താ­ണ്.

പി.എ­സ്. ഹ­മീ­ദ് കാ­വ്യാ­ലാപ­നം ന­ട­ത്തി. യ­ഹ്‌യ തള­ങ്ക­ര അ­ധ്യക്ഷ­ത വ­ഹിച്ചു. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ., ടി.ഇ. അ­ബ്ദുല്ല, സി.ടി. അ­ഹ്മ­ദലി, എ. അ­ബ്ദുല്‍ റ­ഹ്മാന്‍, സി.എച്ച്. കു­ഞ്ഞമ്പു, റ­ഹ്മാന്‍ താ­യ­ല­ങ്ങാടി, എം.പി. ഷാ­ഫി ഹാജി, എന്‍.എ. അ­ബൂ­ബ­ക്ക­ര്‍, അ­സീ­സ് ക­ട­പ്പു­റം, പി.കെ. രാജന്‍, ഡോ. എ. അ­ബ്ദു­ല്‍ സ­ത്താ­ര്‍, കെ. മഹ്മൂ­ദ് ഹാ­ജി, കെ.എം. അ­ബ്ദുല്‍ ഹ­മീ­ദ് ഹാജി, കെ.എ.എം. ബ­ഷീര്‍ വോളി­ബോള്‍, മുജീ­ബ് അഹ്മ­ദ് പ്ര­സം­ഗി­ച്ചു. എ­രി­യാല്‍ ഷ­രീ­ഫ് സ്വാ­ഗ­തവും ടി.എ. ഷാ­ഫി ന­ന്ദിയും പ­റ­ഞ്ഞു. പ്ര­മു­ഖ­രട­ക്കം നി­രവ­ധി പേര്‍ പ­രി­പാ­ടി­യില്‍ സം­ബ­ന്ധി­ച്ചു.

താ­യ­ല­ങ്ങാ­ടി ശാ­ഖാ മുസ്ലിം ലീ­ഗ് ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തിലും എന്‍. എ. സു­ലൈ­മാന്‍ അ­നു­സ്മ­ര­ണ പ­രി­പാ­ടി ന­ടത്തി. എന്‍. എ. നെല്ലി­ക്കു­ന്ന് എം. എല്‍.എ ഉ­ദ്­ഘാട­നം ചെ­യ്തു. ബി.എം. അ­ബ്ദുര്‍ റ­ഹ്മാന്‍ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. റ­ഹ്മാന്‍ താ­യ­ല­ങ്ങാ­ടി മു­ഖ്യ പ്ര­ഭാഷ­ണം ന­ടത്തി. യ­ഹ്‌യ തള­ങ്ക­ര എ.എം. ക­ട­വത്ത്, വി.എം. മു­നീര്‍, ടി.എ. ഖാ­ലിദ്, ടി.ഇ. അ­ബ്ദുല്ല, എ. അ­ബ്ദുര്‍ റ­ഹ്മാന്‍, കെ.എം. ബ­ഷീര്‍, അ­ബ്ബാ­സ് ബീഗം, കെ.എം. അ­ബ്ദുര്‍ റ­ഹ്മാന്‍, ഷു­ക്കൂര്‍ മൗ­ലവി, ക­റ­മു­ള്ള ഹാ­ജി, മു­ഹമ്മ­ദ് കു­ഞ്ഞി ഹാ­ജി പള്ളം, എന്‍.എ. അ­ബ്ദുല്ല കു­ഞ്ഞി ഹാജി, ഗ­ഫൂര്‍ മാ­ളി­ക, താ­ജു­ദ്ദീന്‍ പ്ര­സം­ഗിച്ചു. മു­ഹമ്മ­ദ് കു­ഞ്ഞി താ­യ­ല­ങ്ങാ­ടി സ്വാ­ഗ­തവും കെ.എം. ഹാ­രി­സ് ന­ന്ദിയും പ­റഞ്ഞു.

Keywords:  Kasaragod, N.A Sulaiman, Thalangara, Kerala, P.S. Hameed, N.A. Nellkunne, K.A.M. Basheer Vollyball, K.P. Jayarajan 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia