city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍ഗാമികളുടെ സമര്‍പ്പണത്തിന്റെ സാഫല്യമാണ് സഅദിയ്യയുടെ വിജയ കാരണം: കെ പി ഹംസ മുസ്‌ലിയാര്‍

ദേളി: (www.kasargodvartha.com 30/10/2016) താജുല്‍ ഉലമയും നൂറുല്‍ ഉലമയുമടക്കം മുന്‍ഗാമികളായ നേതാക്കള്‍ സഹിച്ച ത്യാഗസമര്‍പ്പണത്തിന്റെ സാഫല്യമാണ് വിശ്വേത്തരം വളര്‍ന്ന് പന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യയുടെ വിജയത്തിനു പിന്നിലുള്ളതെന്ന് സഅദിയ്യ ഉപാധ്യക്ഷനും സമസ്ത ട്രഷററുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അഭിപ്രായപ്പെട്ടു.

ദേളി സഅദിയ്യയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇല്ലായ്മയില്‍നിന്നും തുടങ്ങി എല്ലാ പ്രതിസന്ധികളെയും കഠിനമായി നേരിട്ടാണ് ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമയുടെയും ഒപ്പം ഞങ്ങള്‍ സഅദിയ്യയെ വളര്‍ത്തിക്കൊണ്ടുവന്നത്. സമുദായത്തിന്റെ സ്പന്ദനം മനസിലാക്കി അവര്‍ക്കാവശ്യമായതെല്ലാം നല്‍കിയതാണ് സഅദിയ്യയുടെ ജനകീയതയ്ക്ക് കാരണം. പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന ഒരു സമുദായത്തെ അറിവും അന്നവും നല്‍കി വളര്‍ത്തിയെടുക്കുകയായിരുന്നു സഅദിയ്യ. ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് പുതിയ മേഖലകളിലേക്ക് സഅദിയ്യ ചുവടുവെക്കുമെന്ന് ചിത്താരി ഉസ്താദ് പറഞ്ഞു.

സഅദിയ്യ പ്രസിഡണ്ട് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. വര്‍ക്കിംഗ് സെക്രട്ടറി എ.പി.അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് കര്‍മ്മ പദ്ധതി അവതരിപ്പിച്ചു.

കെ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് അഷ് റഫ് തങ്ങള്‍ മഞ്ഞംപാറ, ടി.കെ.അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, പി.കെ. അലിക്കുഞ്ഞി ദാരിമി, പി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, യൂസുഫ് ഹാജി ചെരുമ്പ, ചിത്താരി അബ്ദുല്ല ഹാജി, എം.എ.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഷാഫി ഹാജി കീഴൂര്‍, ജലീല്‍ സഖാഫി മാവിലാടം, അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഹകീം സഅദി, എ.ബി. മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്, മുഹമ്മദ് സഖാാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി, ഹൈദര്‍ ഹാജി കുണിയ, അലി മൊഗ്രാല്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചീഫ് എക്കൗണ്ടന്റ് എം.അബ്ദുര്‍ റഹ് മാന്‍ കല്ലായി വരവ് ചിലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.
മുന്‍ഗാമികളുടെ സമര്‍പ്പണത്തിന്റെ സാഫല്യമാണ് സഅദിയ്യയുടെ വിജയ കാരണം:   കെ പി ഹംസ മുസ്‌ലിയാര്‍

Keywords:  Kasaragod, Kerala, Deli, Jamia-Sa-adiya-Arabiya, K.P Hamsa Musliyar about Development of Saadiya.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia