ചെറുവത്തൂരില്‍ വഴിതെറ്റിയെത്തിയ 13 കാരനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു
Feb 15, 2016, 19:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 15/02/2016) ചെറുവത്തൂരില്‍ വഴിതെറ്റിയെത്തിയ 13 കാരനെ നാട്ടുകാര്‍ ചന്തേര പോലീസില്‍ ഏല്‍പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കോഴിക്കോട് സ്വദേശിയായ കുട്ടി വഴിതെറ്റി ചെറുവത്തൂരിലെത്തിയത്. ടൗണിലൂടെ അലഞ്ഞുതിരിയുന്നതുകണ്ട് യാത്രക്കാരുടെ നാട്ടുകാരും കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് വഴിതെറ്റിയെത്തിയതാണെന്ന് വ്യക്തമായത്.
ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഏല്‍പിച്ച കുട്ടിയെ പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോടുള്ള മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞതായും ഇവരോട് ചന്തേര സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Keywords: Cheruvathur, Kasaragod, Boy, Missing, Held, Kozhikode native 13 year old in Police custody