കോയിപ്പാടി ഹമീദ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കണം
Apr 4, 2012, 23:20 IST
കുമ്പള: മുസ്ലിം ലീഗ് കോയിപ്പാടി ശാഖാ സെക്രട്ടറിയായിരുന്ന ഹമീദിന്റെ കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
മാര്‍ക്സിസ്റുകാരുടെ കൊലക്കത്തിക്കിരയായ ഹമീദിന്റെ കൊലപാതക അന്വേഷണം ആദ്യം ലോക്കല്‍ പോലീസിനായിരുന്നു. അന്വേഷണം എല്‍.ഡി.എഫിന്റെ ഭരണ കാലത്തായിരുന്നതിനാല്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കിയത്. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് വി.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എന്‍. മുഹമ്മദലി സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഹാജി, മുഹമ്മദ്കുഞ്ഞി ഹാജി, ബി.എ. റഹ്മാന്‍ ആരിക്കാടി, അഷ്റഫ് ബല്‍ക്കാട്, എം. ഖാത്തിം, എം.പി. മുഹമ്മദ്, സയ്യിദ് ഹാദി തങ്ങള്‍, മുഹമ്മദ് കോരിക്കണ്ടം, അന്തിഞ്ഞി പട്ട, അബ്ദുല്ല കോയിപ്പാടി, അബ്ദുല്‍ റഹ്മാന്‍ ഉദയ, ടി.എം. ശുഐബ്, റഫീഖ് പള്ളത്തിമാര്‍, മുഹമ്മദലി ഹസൈനാര്‍ കടപ്പുറം, ജാഫര്‍, യൂസുഫ് പാച്ചാണി, ബി. മമ്മുഞ്ഞി, കരീം അരിമല, മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ മാര്‍ക്കറ്റ്, എ. മൊയ്തീന്‍കുഞ്ഞി, പള്ളിക്കുഞ്ഞി കടവത്ത് അബ്ദുല്ല സംബന്ധിച്ചു. കെ.എം.അബ്ബാസ് നന്ദി പറഞ്ഞു.
Keywords: Murder-case, Kumbala, Muslim-league, Crimebranch, enquiry, Kasaragod