കൊയിലാണ്ടി സ്വദേശി കാസര്‍കോട്ട് തൂങ്ങി മരിച്ച നിലയില്‍
Dec 8, 2014, 12:26 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2014) കൊയിലാണ്ടി സ്വദേശിയും കാസര്‍കോട്ടെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനുമായ യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി നടകേരിയിലെ കുഞ്ഞിക്കൃഷ്ണന്‍ നായരുടെയും സൗമിനിയുടെയും മകന്‍ എം.ദീപക് (23)ആണ് മരിച്ചത്. കാസര്‍കോട്ടെ ക്വാളിറ്റി അസ്സയ് ആന്റ് ഹാള്‍മാര്‍ക്കിംഗ് സെന്ററിലെ ജീവനക്കാരനാണ്.
നേരത്തേ തൃശ്ശൂരിലായിരുന്ന ദീപക് 10 ദിവസം മുമ്പാണ് കാസര്‍കോട്ട് വന്നത്.
കാസര്‍കോട് അശ്വിനി നഗറിലെ വാടക വീട്ടില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പമായിരുന്നു താമസം. ഞായറാഴ്ച അവധിയായതിനാല്‍ പുറത്തു പോയിരുന്ന സഹപ്രവര്‍ത്തകര്‍ പുറത്തുപോയിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോല്‍ വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് അടുക്കള ഭാഗത്തെ കൊളുത്തില്‍ ബെഡ് ഷീറ്റുപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
മൃതദേഹം തിങ്കളാഴ്ച രാവിലെ ടൗണ്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റു മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
ദിവ്യ ഏക സഹോദരിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഏകാന്തതയുടെ അപാര തീരം..... രാത്രി മുഴുവന്‍ ശ്മശാനത്തില്‍ ചിലവഴിച്ച് ഒരു മന്ത്രി!
Keywords: Kasaragod, Kerala, suicide, Youth, House, Town Police, Inquest, Postmortem, Dead body, Kasaragod General Hospital, Koyilandy native found dead hanged at Kasaragod.
Advertisement: