city-gold-ad-for-blogger

കേന്ദ്ര സർവകലാശാലയും നാട്ടുകാരും കൈകോർത്തു; മാലിന്യങ്ങളൊഴിഞ്ഞ് കോട്ടിക്കുളം കോടി ബീച്ചിന് പുതുജീവൻ

 Image reflecting beach cleanup drive at Kottikulam Kodi Beach
Photo: Special Arrangement

● കേന്ദ്ര സർവകലാശാല, ഇൻകോയിസ്, കുഫോസ്, ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി
● ജില്ലാ പൊലീസ് മേധാവി പി നിധിൻരാജ് ഐപിഎസ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു
● പരിസ്ഥിതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
● ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
● കോടി ബീച്ചിന്റെ പ്രകൃതി സൗന്ദര്യവും വിനോദ സഞ്ചാര സാധ്യതകളും യോഗം ചർച്ച ചെയ്തു

ഉദുമ: (KasargodVartha) കേരള കേന്ദ്ര സർവകലാശാല വിദ്യാർഥികളും നാട്ടുകാരും കൈകോർത്തതോടെ മാലിന്യങ്ങളൊഴിഞ്ഞ് കോട്ടിക്കുളം കോടി ബീച്ചിന് പുതുജീവൻ. കേരള കേന്ദ്ര സർവകലാശാല, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മണിക്കൂറുകളോളമെടുത്ത് ബീച്ച് ശുചീകരിച്ചത്. 'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' എന്ന സന്ദേശത്തോടെ കടലും തീരദേശവും സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Image reflecting beach cleanup drive at Kottikulam Kodi Beach

യുവതലമുറയുടെ പങ്ക് പ്രധാനം

ജില്ലാ പൊലീസ് മേധാവി പി നിധിൻരാജ് ഐപിഎസ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വ്യക്തിപരമായ ഉത്തരവാദിത്തവും കൂട്ടായ പ്രവർത്തനവുമാണ് പരിസ്ഥിതി സംരക്ഷണത്തിൻ്റെ അടിത്തറയെന്നും വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു. 

kottikulam kodi beach cleanup central university kerala

കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. എ വി സിജിൻ കുമാർ, ടെക്നിക്കൽ ഓഫീസർ ഡോ. വി സുധീഷ്, ഇൻകോയിസ് സയൻ്റിസ്റ്റ് ഡോ. എ ജി നിധീഷ് എന്നിവർ സംസാരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷിയാസ്, പി വി കൃഷ്ണൻ, സി കെ വേണു, കരീം നാലാംവാതുക്കൽ എന്നിവർ നേതൃത്വം നൽകി.

Image reflecting beach cleanup drive at Kottikulam Kodi Beach

വിനോദസഞ്ചാര സാധ്യതകൾ

തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടിയിൽ തീരദേശ സംരക്ഷണത്തിനുള്ള ഇടപെടലുകൾ ചർച്ചയായി. കോടി ബീച്ചിൻ്റെ പ്രകൃതി സൗന്ദര്യവും തീരദേശ പ്രത്യേകതകളും വിനോദ സഞ്ചാര സാധ്യത തുറന്നിടുകയാണെന്ന് ഇൻകോയിസ് ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടി. 

Image reflecting beach cleanup drive at Kottikulam Kodi Beach

പ്രദേശത്തിൻ്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തിയുള്ള ടൂറിസം വികസന സാധ്യതകൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാര വികസനവും പരസ്പരം കൈകോർത്ത് മുന്നോട്ടുപോകണമെന്നും, ഇതിൽ പ്രാദേശിക ജനസമൂഹത്തിൻ്റെ പങ്കാളിത്തം നിർണായകമാണെന്നും അവർ വിശദീകരിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Students from the Central University of Kerala and locals jointly organized a beach cleanup drive at Kottikulam Kodi Beach to promote coastal conservation.

#KasargodVartha #CentralUniversityOfKerala #KodiBeach #BeachCleanup #INCOIS #KUFOS #UdmaPanchayat #KasaragodNews #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia