യുവാവിന്റെ അപകട മരണം; പുതുവര്‍ഷപ്പുലരി നാടിനെ ദുഃഖ സാന്ദ്രമാക്കി
Jan 1, 2018, 16:39 IST
പുലര്‍ച്ചെ മൂന്ന് മണിക്ക് ബൈക്ക് ഓട്ടോയിലിടിക്കാതിരിക്കുവാന്‍ വെട്ടിക്കുന്നതിനിടയില്‍ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. യുവാവ് തല്‍ക്ഷണം തന്നെ മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇര്‍ഫാന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞയുടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് തിരിച്ച തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം, പി. അഹമ്മദ്, സമീര്‍, യുസുഫ് എന്നിവര്‍ അനന്തര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ ബുഷ്റ ഫാന്‍സി സെന്റര്‍ ഉടമയും കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്ത് താമസിക്കുന്നവരുമായ ചിറമ്മല്‍ അബ്ദുല്‍ സലാമിന്റെ മകനാണ് നിയാസ്. മാതാവ്: എന്‍.എന്‍.നഫീസത്ത്. അനീസ്, അന്‍സീറ, അനസ് എന്നിവര്‍ സഹോദരങ്ങളാണ്.
ഖബറടക്കം രാത്രി എട്ടു മണിയോടെ കോട്ടപ്പുറം മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
Related News:
കോഴിക്കോട്ട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Nileshwaram, News, Kottapuram Niyas No more.