കാത്തിരിപ്പിന് വിരാമം; കോട്ടപ്പുറം-അച്ചാംതുരുത്തി പാലം റിപ്പബ്ലിക് ദിനത്തിനുള്ളില്‍ ഉദ്ഘാടനം നടത്തും
Jan 2, 2018, 20:33 IST
നീലേശ്വരം: (www.kasargodvartha.com 02.01.2018) വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കോട്ടപ്പുറം-അച്ചാംതുരുത്തി പാലം റിപ്പബ്ലിക് ദിനത്തിനുള്ളില്‍ ഉദ്ഘാടനം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ അവസാന മിനുക്ക് പണികള്‍ വേഗത്തിലാക്കി. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
പാലത്തിന്റെ കൈവരികള്‍ പെയിന്റടിക്കല്‍ ജോലിയും അപ്രോച്ച് റോഡിന്റെ ടാറിംഗും മാത്രമാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവര്‍ത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 25 കോടിയോളം രൂപ ചെലവിലാണ് കോട്ടപ്പുറം-അച്ചാംതുരുത്തി പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. പാലത്തിന് പുറമെ അച്ചാംതുരുത്തി ഭാഗത്തേക്ക് 140 മീറ്ററും, കോട്ടപ്പുറം ഭാഗത്തെ 70 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.
എട്ട് സ്പാനുകളും ഏഴ് തൂണുകളുമുള്ള പാലത്തിന് വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫാണ് തറക്കല്ലിട്ടത്. ചെറുവത്തൂര്‍, പടന്ന പഞ്ചായത്തുകളെ നീലേശ്വരം നഗരസഭയുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഈ പാലം ഉപകരിക്കും. പയ്യന്നൂര്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഗതാഗത തടസങ്ങളില്ലാതെ കുറഞ്ഞ ദൂരത്തില്‍ എത്തിപ്പെടാനും പാലം ഉദ്ഘാടനം ചെയ്യുന്നതോടെ കഴിയും. റിപ്പബ്ലിക് ദിനത്തിന് മുമ്പേ തന്നെ ഉദ്ഘാടനം നടത്തിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ദേശീയപാതയില്‍ പള്ളിക്കര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നിരിക്കെ ദേശീയപാത വഴിയുള്ള വാഹന ഗതാഗതം കോട്ടപ്പുറം പാലം വഴി തിരിച്ചുവിടാനാണ് കോട്ടപ്പുറം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിന് മുമ്പേ നടത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ പ്രധാന കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, inauguration, Kottappuram-Achamthuruthi Bridge will inaugurate before Republic day
< !- START disable copy paste -->