കോട്ടക്കണ്ണി മെഡിക്കല്‍ സ്‌റ്റോറിലെ തീപിടുത്തം: നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു
Oct 29, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2014) പുതിയ ബസ് സ്റ്റാന്‍ഡ് കോട്ടക്കണ്ണി റോഡില്‍ മെഡിക്കല്‍ സ്‌റ്റോര്‍ തീപിടിച്ച് കത്തിനശിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ഒക്ടോബര്‍ 18ന് രാത്രി 11.45 മണിയോടെയാണ് യുണൈറ്റഡ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന യൂണിറ്റി മെഡിക്കല്‍ സ്റ്റോര്‍ തീപിടുത്തത്തില്‍ കത്തിനശിച്ചത്.
10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തീപിടുത്തത്തെകുറിച്ച് അന്വേഷിച്ച കെ.എസ്.ഇ.ബി. എഞ്ചിനിയര്‍ ഷോട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സയന്റിഫിക് വിഭാഗം അസി. സയിന്റിസ്റ്റ് കെ. ദീപേഷിന്റെ നേതൃത്വത്തിലും കത്തിനശിച്ച മെഡിക്കല്‍ സ്റ്റോറില്‍ പരിശോധന നടത്തിയിരുന്നു. സയിന്റിഫിക് വിഭാഗത്തിന്റെ റിപോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപോര്‍ട്ട് പോലീസിന് കൈമാറിയിരിക്കുകയാണ്. ഷോട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമുണ്ടായതെന്ന് വ്യക്തമായതോടെ ഇതുസംബന്ധിച്ചുള്ള ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.
തീപിടുത്തം എങ്ങനെ സംഭവിച്ചു എന്നതിനെകുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആരെങ്കിലും മെഡില്‍ സ്‌റ്റോറിന് തീവെച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എരിയാലിലെ റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് മെഡിക്കല്‍ സ്റ്റോര്‍.
Also read:
കോട്ടക്കണ്ണി റോഡില്‍ മെഡിക്കല്‍ സ്‌റ്റോറിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Also read:
നഗരസഭാ നിയമനങ്ങളില്‍ വന്‍ അഴിമതിയെന്ന് ആരോപണം

Keywords : Kasaragod, Kerala, Fire, Shop, Police, Investigation, Kottakkanni, Kottakkanni medical shop fire: awaiting forensic report.
Advertisement:
Advertisement: